പൊന്നുപോലെ സ്നേഹിച്ചും ലാളിച്ച് വളർത്തിയ മകൾ കാമുകൻറെ ഒപ്പം ഇറങ്ങിപ്പോയപ്പോൾ ഈ അച്ഛനും അമ്മയും ചെയ്തത് കണ്ടോ…

ഒരിക്കലും അരികിൽ വരരുത് എന്ന് പറഞ്ഞതാണ് എങ്കിലും മരണ വേദനയുടെ സമയത്ത് കണ്ണുകൾ അടയുന്നതിനു മുൻപ് അവസാനമായി കാണാൻ കൊതിക്കുന്ന മുഖങ്ങളിൽ മിയയുടെ മുഖവും ഉണ്ടായിട്ടുണ്ടാവും.. നൊന്തു പ്രസവിച്ച് തന്നെ പോറ്റി വളർത്തി തന്നോളം ആക്കിയ മകളെ കാണാൻ കഴിയാതെ ജീവൻ പോകുമ്പോൾ അവസാനമായി കാണാനോ അല്ലെങ്കിൽ കാണിക്കാനോ കഴിയാതെ പോകുന്ന വിധി.. അലിയുടെ ഭാര്യ റസിയ മരണപ്പെട്ട വാർത്ത അറിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ആളുകൾ ആ വീട്ടിലേക്ക് വന്നു തുടങ്ങി.. ആരൊക്കെയോ ടാർപ്പായ വീടിനു മുന്നിൽ വലിച്ചു കെട്ടി..

മുറ്റത്തെ കസേരകൾ നേരുന്നു.. മയ്യത്ത് കുളിപ്പിക്കാൻ ഉള്ള സ്ഥലവും മറ്റു കാര്യങ്ങളും തയ്യാറാക്കി.. അടുത്ത വീട്ടിൽ ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ട് പെണ്ണുങ്ങൾ.. ആരോടും ഒന്നും പറയാതെ തന്നെ എല്ലാവരും ചേർന്ന് കാര്യങ്ങൾ നടത്തുന്നത് മരണവീടുകളിലെ കാഴ്ച ആണ്.. വീടിൻറെ ഹാളിൽ മയ്യത്തിനെ കിടത്തി വെള്ളത്തുണി കൊണ്ട് മൂടി മഞ്ചട്ടിയിൽ കുന്തിരിക്കം ഇട്ട പുകച്ച് വീടും പരിസരവും മരണത്തിൻറെ മണം നിറച്ചു.

ബന്ധത്തിലുള്ള ഒരു കുട്ടി കാണാൻ വരുന്നവർക്ക് അവസാന കാഴ്ചക്കായി മുഖത്തെ തുണി മാറ്റി കൊടുത്തു.. മിയ വരുമോ.. ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും ഒക്കെയായി ഒരുപാട് ആളുകൾ ആ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.. വീടിൻറെ ഉള്ളിൽ മുഴുവൻ പെണ്ണുങ്ങളും വീടിൻറെ വെളിയിൽ നിറയെ ആണുങ്ങളും.. അവർക്ക് എല്ലാവർക്കും അറിയേണ്ട ഒരു കാര്യം മരിച്ചുകിടക്കുന്ന റസിയയുടെ പുന്നാര മകൾ മിയ അവസാനമായി ഒരു നോക്ക് കാണുവാൻ ഈ വീടിൻറെ പടികടന്ന് എത്തുമോ എന്നുള്ളത് ആണ്..

ഞാനും എൻറെ ഭാര്യയും മരിച്ചാൽ നീ ഈ വീട്ടിലേക്ക് ഒരിക്കലും വരരുത് ഈ നിമിഷം മുതൽ നിനക്കും ഞങ്ങൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ല മിയയുടെ ബാപ്പ അവസാനമായി പറഞ്ഞ വാക്കുകളാണ്.. ആ വാക്കുകൾക്ക് മുന്നിൽ പതറാതെ ഇഷ്ടപ്പെട്ട പയ്യൻറെ ഒപ്പം പോയിട്ട് ഇപ്പോൾ അഞ്ചുവർഷം തികഞ്ഞു.. കഴിഞ്ഞുപോയ അഞ്ചു വർഷങ്ങൾ മകളെ ഓർത്ത് തേങ്ങിയ ഉമ്മയും ബാപ്പയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *