കുട്ടികളിൽ ഉണ്ടാകുന്ന വയറുവേദനയും അതിനു പിന്നിലെ പ്രധാന കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കുട്ടികളിൽ ഉണ്ടാകുന്ന വയറുവേദനയെ കുറിച്ചാണ്.. കുട്ടികളിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വയറുവേദന എന്നു പറയുന്നത്.. അത് പല പ്രായക്കാരിലും കുട്ടികളിൽ തന്നെ വളരെ ചെറിയ കുഞ്ഞുങ്ങളിൽ തുടങ്ങിയ കൗമാരപ്രായക്കാരായ കുട്ടികളിൽ പോലും വയറുവേദന എന്നുള്ള പ്രശ്നം കോമൺ ആയിട്ട് കണ്ടു വരാറുണ്ട്.. പല പ്രായക്കാരിലും വരാറുണ്ട്.

അതുപോലെതന്നെ പല കാഠിന്യത്തിലും വരാറുണ്ട്.. അതായത് കാഠിന്യം കൂടിയവയും ഉണ്ടാകാറുണ്ട് അതുപോലെതന്നെ കുറഞ്ഞവയും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഓരോ പ്രായത്തിലും പലപല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ വയറുവേദന വരാറുണ്ട്. ഒരു ശരാശരി പീഡിയാട്രിക് ഗ്യാസ്ട്രോളജിസ്റ്റ് എടുക്കുകയാണെങ്കിൽ വയറുവേദനയുള്ള കുട്ടികൾ അതിൻറെ ഒരു 25 മുതൽ 30 ശതമാനം വരെയുള്ള കേസുകളും കുട്ടികളിലെ വയറുവേദനയാണ്.

നമ്മൾ സാധാരണയായി കാണാറുള്ളത്.. കുട്ടി രാവിലെ എഴുന്നേൽക്കുന്നു അതുപോലെ അച്ഛൻ പല്ല് തേപ്പിക്കുന്നു അമ്മ കുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുന്നു.. കുട്ടി ആകെ മ്ലാനതയിൽ ആകുന്നു.. കുറച്ച് സമയം കഴിയുമ്പോൾ കുട്ടികൾ പറയാറുണ്ട് അമ്മേ അല്ലെങ്കിൽ അച്ഛാ എനിക്ക് വയറു വേദനിക്കുന്നു എന്ന്.. അങ്ങനെ വയറുവേദന എടുക്കുമ്പോൾ സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞ് ഇരിക്കുന്നു കുറച്ചു സമയം കഴിയുമ്പോൾ ഉടുപ്പൊക്കെ മാറി കളിക്കാൻ തുടങ്ങുമ്പോഴേക്കും വയറുവേദന മായുന്നു..

ഇത് പല കുട്ടികളിലും വളരെ സർവസാധാരണമായി കാണുന്ന ഒരു പ്രശ്നം തന്നെയാണ്.. വയറുവേദനകളിൽ ഒരു തരം മാത്രമാണ് ഇപ്പോൾ ഇവിടെ പറഞ്ഞത്.. ഇതുകൂടാതെ കുറച്ചു കാഠിന്യം ഏറിയ വയറുവേദന വരാറുണ്ട്.. അതായത് വളരെ ശക്തമായ വയറുവേദനയും അതിൻറെ കൂടെ തന്നെ ചർദ്ദിയും അതുപോലെ വയറിൽ നിന്ന് രക്തം പോകുന്ന ഒരു അവസ്ഥ മലദ്വാരത്തിൽ നിന്ന് രക്തം പോകുക അതുപോലെ വയറിളക്കം.. മലബന്ധം തുടങ്ങി ഇത്തരം ലക്ഷണങ്ങളോടു കൂടിയ വയറുവേദനയും കുട്ടികളിൽ സാധാരണയായി കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *