എന്നോട് തന്നെ ദേഷ്യവും വെറുപ്പും തോന്നിയ നാളുകളായിരുന്നു അത്.. തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്.. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തെരഞ്ഞെടുത്ത വഴിയാണ്.. രാവിലെയും വൈകിട്ടും ബസ്സിൽ ധാരാളം കോളേജ് വിദ്യാർത്ഥികൾ യാത്ര ചെയ്യാറുണ്ട്.. അവരിൽ പലരും എൻറെ കൂടെ പഠിച്ച പഴയ സഹപാഠികൾ തന്നെയായിരുന്നു.. അവരെല്ലാം എന്നെ കാണുമ്പോൾ അവരുടെ മുഖത്ത് ഉണ്ടായ സഹതാപങ്ങളെല്ലാം.
കണ്ടില്ലെന്നു നടിക്കാൻ ഞാൻ കുറെ പാടുപെട്ടു.. സത്യം പറഞ്ഞാൽ അവരുടെ കൂടെ തന്നെ കോളേജിൽ പോയി പഠിച്ച അവരുടെ കൂടെ യാത്ര ചെയ്യേണ്ട ഒരുവൻ തന്നെയായിരുന്നു ഞാൻ.. പക്ഷേ എൻറെ വിധി ഇങ്ങനെയൊക്കെ ആയി.. ഞാൻ ഓടിക്കുന്ന ബസ്സിൽ യാത്രക്കാർ കൂടുതൽ പേരും അതിൽ സ്ഥിരമായി കേറുന്ന ആളുകൾ തന്നെയായിരുന്നു.. വിദ്യാർത്ഥികൾക്ക് പുറമെ ഒരുപാട് ടീച്ചർമാരും നേഴ്സുമാരും അവിടെ അടുത്തുള്ള കടകളിൽ ജോലി ചെയ്യുന്നവരും ഒക്കെ ഉണ്ടായിരുന്നു..
അവർ ദിവസവും കാണുന്നതുകൊണ്ട് തന്നെ എന്നെ പരിചയത്തോടുകൂടി ചിരിക്കുമ്പോൾ അതെല്ലാം കണ്ടില്ലെന്നു നടിക്കാൻ ഞാൻ കുറെ പാടുപെട്ടു.. ചിരിക്കാൻ മറന്നു പോകുന്ന നിമിഷങ്ങൾ എല്ലാം ജീവിതത്തിലെ ഓരോ നഷ്ടങ്ങളാണ് എന്നുള്ളത് ഞാൻ എവിടെയോ വായിച്ചിട്ടുള്ളത് ഓർക്കുന്നു.. അങ്ങനെ നോക്കുകയാണെങ്കിൽ എൻറെ ജീവിതം എടുത്താൽ അതിൽ നഷ്ടങ്ങൾ തന്നെയാണ് കൂടുതലും.. എൻറെ പ്രായം തീരെ കുറവ് ആയതുകൊണ്ട്.
തന്നെ ബാക്കിയുള്ള ബസ്സിലെ ജീവനക്കാർക്ക് എല്ലാം എന്നെ വളരെയധികം ഇഷ്ടമായിരുന്നു.. അതുപോലെ എന്നോട് ഒരു പ്രത്യേക വാത്സല്യവും ഉണ്ടായിരുന്നു.. ഞാൻ ചിന്തിക്കും ചിലപ്പോൾ എന്നെപ്പോലെ ചെറുതായിരിക്കുമ്പോൾ തന്നെ അവരും എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് ഈ ഒരു ജോലിക്ക് വന്നവർ ആയിരിക്കാം അതുകൊണ്ടായിരിക്കാം എന്നോട് ഒരു പ്രത്യേക സ്നേഹം കാണിക്കുന്നത്.. അങ്ങനെ രാത്രി ഒരു 8:30 ആയപ്പോൾ ബസ്റ്റാൻഡിൽ നിന്നും അവസാനത്തെ ട്രിപ്പ് പുറപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….