അമ്മ ഞാൻ ഇതുവരെ നിങ്ങളെ പിഴച്ചവൾ എന്ന് വിളിച്ചിട്ടില്ല.. മറ്റുള്ളവർ എന്നെ തന്തയില്ലാത്തവൻ എന്ന് വിളിക്കുമ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. കൂട്ടത്തിൽ കൂട്ടാതെ എൻറെ കൂട്ടുകാർ എന്നെ മാറ്റി നിർത്തുമ്പോൾ എന്റെ ഹൃദയം തകർന്നു പോയിട്ടുണ്ട്.. മറ്റു കുട്ടികളുടെ അച്ഛന്മാർ അവരെ സ്കൂളിൽ കൊണ്ടു വിടുന്നതും അവർക്ക് ചെലവിനായി കയ്യിൽ പണം കൊടുക്കുന്നതും കണ്ട് ഞാൻ ഒരുപോലെ കൊതിച്ചിട്ടും ഉണ്ട് വിഷമിച്ചിട്ടുണ്ട്..
ഒടുവിൽ കോളേജിൽ തല്ലി തോൽപ്പിക്കാൻ കഴിയാതെ വരുമ്പോൾ എതിരാളികൾ എന്നെ പല തന്തയ്ക്ക് ഉണ്ടായവനെ അതുപോലെ സ്വന്തം തന്ത ആരാണെന്ന് അറിയാത്തവൻ എന്നൊക്കെ വിളിച്ച് എന്നെ മാനസികമായി തകർത്തപ്പോൾ എല്ലാം ഞാൻ തളരാതെ തന്നെ പിടിച്ചു നിന്നിട്ടുണ്ട്.. പക്ഷേ ഇന്ന് ഞാൻ തീർന്നു അമ്മേ.. സോഫയിൽ ജീവചവം പോലെ ഇരുന്ന അമ്മയ്ക്ക് മുൻപിൽ നിന്നുകൊണ്ട് നിറഞ്ഞ കണ്ണുകളോടു കൂടി കണ്ണൻ പറഞ്ഞു..
അതെ അമ്മയെപ്പോലെ ജീവിതത്തിൽ സ്നേഹിച്ച പെണ്ണിൻറെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയതായിരുന്നു അമ്മയും കണ്ണനും അവന്റെ കൂട്ടുകാരും കൂടി.. എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്നുള്ള അവളുടെ വാക്കിൻറെ ധൈര്യത്തിലാണ് അമ്മയെയും കൂട്ടി അവിടേക്ക് പോയത്.. അല്ലെങ്കിൽ തനിയെ ചെന്ന് അവരെ കണ്ട് എല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടാവും.. പക്ഷേ അവൾ അച്ഛൻ മരിച്ചു പോയതാണ് എന്ന് വീട്ടുകാരോട് കള്ളം പറയുകയാണ് ചെയ്തത്..
എന്നാൽ വീട്ടുകാരും അമ്മയുമായുള്ള സംസാരത്തിന് ഒടുവിൽ അത് അവിടെ തകർന്നു എൻറെ അമ്മയുടെ സ്വന്തം ജീവിതം തന്നെ അവിടെ ചോദ്യം ചെയ്യപ്പെട്ടു.. അവരുടെ മുൻപിൽ എല്ലാവരും തലകുനിച്ച് നിൽക്കേണ്ടിവന്നു.. ഇനിയും പറയാതിരിക്കാൻ പറ്റില്ല അമ്മേ എന്നോട് ആ കാര്യം പറഞ്ഞേ പറ്റൂ.. ആരാണ് എൻറെ അച്ഛൻ എങ്ങനെയാണ് ഞാൻ ഉണ്ടായത്.. അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ.. അമ്മ അതെല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്നു കണ്ണൻ ദേഷ്യത്തോടെ അവൻറെ മൊബൈൽ ഫോൺ തറയിൽ ഇട്ടു പൊട്ടിച്ചു.. ഇനി അമ്മ എന്നെ പിഴച്ചു പെറ്റതാണ് എങ്കിൽ ആ കാര്യമെങ്കിലും എന്നോട് പറയി.. ഞെട്ടലോടുകൂടി അമ്മ അവനെ നോക്കി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….