ഹാർട്ട് ഫെയിലിയർ ലക്ഷണങ്ങൾ എങ്ങനെ നമുക്ക് മുമ്പേ തന്നെ തിരിച്ചറിയാം.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹാർട്ട് ഫെയിലിയർ എന്നുള്ള ഹൃദയ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ആണ്.. നമുക്കറിയാം കവികളും മറ്റ് കാമുകന്മാരും ഒക്കെ ഹൃദയത്തിന് പലവിധത്തിലായി വർണിച്ചിട്ടുണ്ട് എങ്കിലും ആത്യന്തികമായി ഹൃദയം ഒരു പമ്പ് മാത്രമാണ് എന്നുള്ളത്.. ഒരു മിനിറ്റിൽ 60 മുതൽ 100 വരെ ഒരു മണിക്കൂറിൽ 4000 തവണ അതുപോലെ ഒരു ദിവസത്തിൽ ഒരു ലക്ഷം.

തവണ ഒരു പുരുഷായുസ്സിൽ 300 കോടിയിൽ അധികം തവണ ക്രമാനുഗതമായി ഇടയില്ലാതെ മിടുക്കുന്നുണ്ട് എന്നറിഞ്ഞാൽ പലരും അത് കേട്ട് അത്ഭുതപ്പെട്ടേക്കാം.. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന രക്തം ശ്വാസകോശത്തിൽ കൂടി ഓക്സിജൻ ആകിരണം ചെയ്തു ഹൃദയത്തിൻറെ ഇടത്തെ അറകളിൽ എത്തുമ്പോൾ അതിനെ ശരീരത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുക എന്നുള്ളതാണ് ഹൃദയത്തിൻറെ ആത്യന്തികമായ ധർമ്മം എന്നു പറയുന്നത്..

എന്നാൽ ഈ സങ്കോച വികാസത്തിന് ഉണ്ടാക്കുന്ന അപചയത്തിന് ആണ് നമ്മൾ ഹാർട്ട് ഫെയിലിയർ എന്ന് വിളിക്കുന്നത്.. ഹാർട്ട് ഫെയിലിയർ എന്ന് പറയുന്നത് സത്യത്തിൽ ഒരു പൂർണ്ണമായ ഒരു ഡയഗ്നോസിസ് അല്ല.. നമുക്കറിയാം പനിയും തലവേദനയും പലപ്പോഴും പല അസുഖങ്ങളുടെയും ലക്ഷണങ്ങൾ ആവാം. അതുപോലെ ഹൃദയ ആരോഗ്യ പ്രശ്നങ്ങൾ പ്രാഥമികമായ പല രോഗ അവസ്ഥയുടെയും അതിൻറെ എല്ലാം

. അനന്തരഫലമായി ഹാർട്ട് ഫെയിലിയർ ഒരുപക്ഷേ മാറാം.. അതുകൊണ്ടുതന്നെ ഹാർട്ട് ഫെയിലിയറിന്റെ ചികിത്സാരീതിയിലും ചില പ്രത്യേകതകളുണ്ട്.. ഈ തിരിച്ചറിവുകളാണ് ഹാർട്ട് ഫെയിലിയറിന്റെ ചികിത്സകളെ നമുക്ക് കൂടുതൽ പ്രാധാന്യം ഉള്ളത് ആക്കുന്നത്.. ഹാർട്ട് ഫെയിലിയറിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന്റെ കൂടെ അതിൻറെ മൂല കാരണങ്ങളെയും രോഗകാരണങ്ങളെയും കണ്ടെത്തി ചികിത്സിച്ചാൽ മാത്രമേ ഒരു രോഗിക്ക് പൂർണ്ണമായ രോഗശാന്തി ലഭിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *