അമ്മയ്ക്ക് ഒരാളോട് പ്രണയമുണ്ട് എന്നുള്ളത് അമ്മയുടെ കൂടെ ഓഫീസിൽ വർക്ക് ചെയ്യുന്ന മീര ആന്റി ആണ് എന്നോട് ഇത് പറഞ്ഞത്.. പെട്ടെന്ന് ഞാൻ അത് കേട്ടപ്പോൾ കുറച്ചുനേരത്തേക്ക് ഞാൻ എവിടെയാണ് എന്നോ അല്ലെങ്കിൽ എന്താണ് എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിപ്പോയി.. എൻറെ ബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ അമ്മയോടുള്ള ഇഷ്ടം മാഞ്ഞ് പിന്നീട് അമ്മയോട് കൂടുതൽ വെറുപ്പ് ഉണ്ടാകുന്നത് ഞാൻ അറിഞ്ഞു..
കാർത്തിക്ക് എൻറെ ജീവിതത്തിലേക്ക് വരുന്നതുവരെ ഓർമ്മവച്ച നാൾ ഇതുവരെ അമ്മയും ഞാനും മാത്രം അടങ്ങിയത് ആയിരുന്നു എന്റെ ജീവിതം.. എൻറെ ബാല്യത്തിൽ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു.. അച്ഛൻ വേറെ കല്യാണം കഴിച്ച് കുട്ടികളുമായി കഴിയുന്നു എന്ന് ബന്ധുക്കൾ പല രീതിയിൽ സംസാരിക്കുന്നത് കണ്ടു ഞാൻ മനസ്സിലാക്കി.. അച്ഛനെ ഞാൻ ഓർത്തിരുന്നില്ല എന്നുള്ളതാണ് സത്യം.. അച്ഛൻ ഇല്ലാത്ത വിഷമം.
എന്നെ അറിയിക്കാതെ തന്നെയാണ് എൻറെ അമ്മ എന്നെ വളർത്തിയത്.. എൻറെ ഏറ്റവും വലിയ ബെസ്റ്റ് ഫ്രണ്ട് അമ്മ തന്നെയായിരുന്നു.. അമ്മ അറിയാത്ത ഒരു രഹസ്യവും എൻറെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ കാർത്തിക് എന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ അന്ന് തന്നെ അത് ഞാൻ അമ്മയോട് പറഞ്ഞിരുന്നു.. നീ ആദ്യം ജോലി ചെയ്താൽ നിൻറെ സ്വന്തം കാലിൽ നിൽക്ക് എന്നിട്ട് നമുക്ക് ബാക്കിയെല്ലാം ആലോചിക്കാം.
എന്ന് മാത്രമേ അമ്മ പറഞ്ഞുള്ളൂ.. പതിയെ എന്റെ മനസ്സിലും അവനോടുള്ള ഇഷ്ടം വളർന്നു വന്നപ്പോൾ അമ്മ തന്നെ അത് കണ്ടുപിടിച്ചു.. അമ്മ തന്നെയാണ് അവനോട് സംസാരിച്ചതും കാര്യങ്ങൾ എല്ലാം നല്ലപോലെ തീരുമാനിച്ചതും.. ആറുമാസം കഴിഞ്ഞിട്ട് മതി വിവാഹം എന്നുള്ളത് എൻറെയും അവൻറെയും ആഗ്രഹം ആയിരുന്നു.. ഇനി ധൈര്യമായി ഞങ്ങൾ ഒന്ന് പ്രണയിച്ചോട്ടെ എന്ന് പറയുമ്പോൾ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ നെറുകയിൽ ഒന്ന് ഉമ്മ വച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….