നാൻസി നീ അവരുടെ അടുത്തേക്ക് ഒന്നും പോകരുത് കേട്ടോ.. ഈ ഇടയായിട്ട് അവർക്ക് അസുഖം കുറച്ചു കൂടുതലാണ് എന്ന് തോന്നുന്നു.. എപ്പോഴും കരച്ചിലും ചിരിയും ഒക്കെയായി ഒരു ബഹളം തന്നെയാണ്.. നാൻസി സ്കൂള് കഴിഞ്ഞ് മുറ്റത്തേക്ക് എത്തിയതും അമ്മ മേരി മുറ്റത്ത് ചെടികൾ വൃത്തിയാക്കുന്നതിനിടയിൽ പറഞ്ഞു.. നാൻസി ഒന്നുകൂടി തിരിഞ്ഞു നോക്കുമ്പോൾ അവർ കയ്യിലുള്ള പാവയെ നോക്കി എന്തൊക്കെയോ പറയുകയായിരുന്നു..
അതിനിടയിൽ ഉച്ചത്തിൽ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.. ഈ മമ്മിക്ക് ഇത് എന്തിൻ്റെ കേടാണ് അവർ ഒരു പാവം അല്ലെ.. അവർ ആരെയും ഒന്നും ചെയ്യില്ല.. നിനക്ക് അങ്ങനെയൊക്കെ പറയാം ഇതിൻറെ ഒക്കെ സ്വഭാവം എപ്പോഴാണ് മാറുന്നത് എന്ന് ആർക്കും പറയാൻ കഴിയില്ല.. അതും പറഞ്ഞ് മേരി വീണ്ടും അവളുടെ പണിയിൽ ശ്രദ്ധിച്ചു.. അടുക്കളയിൽ ചായ വെച്ചിട്ടുണ്ട് ആദ്യം പോയി നീ കുളിക്ക്.. വീട്ടിലേക്ക് കയറാൻ ഒരുങ്ങുന്ന നാൻസിയോട് മേരി അത് പറഞ്ഞു..
കയ്യിൽ ഉണ്ടായിരുന്ന ബാഗ് ഹാളിൽ ഇരിക്കുന്ന സെറ്റിയിലേക്ക് എറിഞ്ഞ് അവൾ അടുക്കളയിലേക്ക് ചെന്നു.. അപ്പോഴേക്കും ചായ തണുത്തിരുന്നു പിന്നീട് അത് ചൂടാക്കാൻ നിൽക്കാതെ പ്ലേറ്റ് അടച്ചുവെച്ചിരുന്നത് തുറന്നു അതിൽ നിന്ന് രണ്ട് കട്ട്ലൈറ്റ് എടുത്ത് അതിലൊന്ന് കടിച്ചു തിന്നുകൊണ്ട് ചായയുമായി അവൾ സിറ്റൗട്ടിലേക്ക് നടന്നു.. കുളിയും നനയും ഒന്നും വേണ്ട വന്ന ഉടനെ തീറ്റയും തുടങ്ങി.. സിറ്റൗട്ടിൽ വന്ന് ഇരുന്ന് ചായ കുടിക്കുന്ന നാൻസിയെ നോക്കി.
അത് പറയുമ്പോൾ അവളുടെ പല്ലുകൾ ഇളിച്ചു കാണിച്ചുകൊണ്ട് ചായ കുടി വീണ്ടും തുടർന്നു.. അപ്പോഴേക്കും അപ്പുറത്തുള്ള ഭ്രാന്തിയുടെ ഉച്ചത്തിലുള്ള വിളികൾ കേട്ട് തുടങ്ങി.. ചെടിയുടെ അടുത്ത് നിന്നും മേരി ഇറങ്ങിവന്ന് നാൻസിയുടെ അടുത്ത് ചെന്നിരുന്നു.. നീ പോയി വേഗം എണ്ണ കുപ്പി എടുത്തു കൊണ്ടു വാ.. ഈ മുടിയുടെ കോലം എന്താണ് ഇങ്ങനെ ഇരിക്കുന്നത്.. എന്നിട്ട് അതും പറഞ്ഞുകൊണ്ട് അവളുടെ മുടിയെല്ലാം അഴിച്ച് ഇട്ടു.. അമ്മയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് അറിയാവുന്നതുകൊണ്ട് അവൾ വേഗം പോയി എണ്ണ കുപ്പി എടുത്തു കൊണ്ടുവന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….