ഒരുപാട് ആളുകളിൽ കണ്ടുവരുന്ന കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം എന്നുള്ള പ്രശ്നങ്ങൾ വരുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളും പരിഹാര മാർഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കോൺസ്റ്റിപ്പേഷൻ അല്ലെങ്കിൽ മലബന്ധം എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. എന്താണ് ഈ മലബന്ധം എന്നു പറയുന്നത്.. പുറം രാജ്യങ്ങളിലെ പഠനങ്ങൾ പ്രകാരം എണ്ണത്തിൽ കുറവായി പോകുന്ന അതായത് ഒരാഴ്ചയിൽ മൂന്നിൽ തവണയിൽ കുറവായി പോകുന്നു.. ഇതിനേക്കാൾ ഉപരി നമ്മുടെ നാട്ടിൽ വളരെ പ്രസക്തമായ ഉള്ളത് മലം കൂടുതൽ കട്ടിയായി പോവുക..

അതുപോലെ മലം പോകാനായി കൂടുതൽ സ്ട്രെയിൻ ചെയ്യേണ്ടിവരുക.. ബാത്റൂമിൽ ഒരുപാട് സമയം അതിനുവേണ്ടി സ്പെൻഡ് ചെയ്യേണ്ടി വരിക.. അതുപോലെ മലം പോകുമ്പോൾ നമ്മുടെ മലദ്വാരത്തിന്റെ ഭാഗത്തെ എന്തെങ്കിലും ബ്ലോക്ക് ഉള്ളതുപോലെ തോന്നുക ഇക്കാര്യങ്ങൾക്ക് ഒക്കെയാണ് കൂടുതൽ പ്രസക്തി ഉള്ളത്.. പ്രായമായ ആളുകളിലും അതുപോലെ സ്ത്രീകളിലും ഒക്കെയാണ് മലബന്ധം കൂടുതലായും കണ്ടുവരുന്നത്..

വിവിധ പഠനങ്ങൾ പ്രകാരം ഒരു 50 ശതമാനം ആളുകൾക്കെങ്കിലും ആ മലബന്ധം ഉണ്ടായിട്ടുള്ളതായിട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്.. പക്ഷേ വൈദ്യശാസ്ത്രപരമായി നമുക്ക് ചികിത്സ വേണ്ടതും കാര്യമായി അതിനെ ശ്രദ്ധിക്കേണ്ടതും ആയിട്ടും ഒരു 15 അല്ലെങ്കിൽ 20 ശതമാനം ആളുകൾ മാത്രമേ കാണാറുള്ളൂ.. അപ്പോൾ ഇത്തരം ശതമാനത്തിൽ ഈ ആൾക്കാരിൽ ഉള്ള വ്യതിയാനം നമുക്ക് ഒരു പരിധിവരെ ലൈഫ് സ്റ്റൈൽ നമ്മുടെ ജീവിതശൈലിലുള്ള വ്യതിയാനങ്ങൾ കൊണ്ട് തന്നെ ശരിയാക്കാവുന്നതാണ്..

അപ്പോൾ അതിനകത്ത് പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം.. അപ്പോൾ അതിലെ ആദ്യത്തെ ഒരു പ്രധാന കാര്യമായി പറയുന്നത് ധാരാളമായി വെള്ളം കുടിക്കുക.. വെള്ളം ധാരാളം കുടിക്കുമ്പോൾ മലം കൂടുതൽ സോഫ്റ്റ് ആയിരിക്കുകയും അത് ഒരു തടസ്സവും ഇല്ലാതെ പോകാൻ സഹായിക്കുകയും ചെയ്യുന്നു.. രണ്ടാമത്തെ ഒരു കാര്യമാണ് ഭക്ഷണരീതിയിൽ എപ്പോഴും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Leave a Reply

Your email address will not be published. Required fields are marked *