നാട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ഇത്താത്ത ആ കാര്യം പറയുന്നത്.. എടീ നമ്മുടെ വീട്ടിൽ പണിക്ക് വന്നിരുന്ന സുധ ചേച്ചി ഇല്ലേ അവർ മരണപ്പെട്ടു.. പെട്ടെന്ന് അവരുടെ കാര്യം കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി.. അവർ ഒരു പാവമാണ്.. സുധ ചേച്ചിയെ ആദ്യം കണ്ട നിമിഷം എൻ്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു.. വീട്ടിൽ വിറകുപുര കെട്ടുന്ന ദിവസമാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്.. വിറക് പുര കെട്ടാൻ വന്ന അലിക്കാ ഓലയും മറ്റും.
എടുത്തു തരാനായി ഒരു സഹായത്തിനായി കൂടെ കൊണ്ടുവന്നതാണ് അവരെ.. ഒരു പാവമായിരുന്നു കൂടുതലായി ആരോടും സംസാരിക്കില്ല.. ഒരു 50 അല്ലെങ്കിൽ 55 വയസ്സ് പ്രായം ഉണ്ടാവും അവർക്ക്.. അവരുടെ ജോലി എന്താണ് അതും ചെയ്തുകൊണ്ട് കൂലിയും വാങ്ങി പോകും.. ഭക്ഷണവും ചേച്ചിക്ക് അധികം വേണ്ട.. ആകെ വേണ്ടത് കുറച്ചു മുറുക്കാൻ മാത്രമാണ്.. അവർ പണിക്ക് വരുമ്പോൾ കൊണ്ടുവരുന്ന കവറിൽ നിന്ന് അത് എടുത്തു കഴിക്കും..
എന്തിനാ സുധ ചേച്ചി ഇങ്ങനെ മുറുക്കാൻ കഴിക്കുന്നത് അത് അത്ര നല്ലതല്ല എന്ന് പറഞ്ഞാൽ പറയും എന്ത് മോളെ ഇനിയിപ്പോൾ അധികം കാലം ഒന്നും ഇല്ലല്ലോ.. ഇങ്ങനെയൊക്കെ അങ്ങനെ പോട്ടെ എന്ന്.. ഭക്ഷണം കഴിക്കാതെ ചിലപ്പോൾ ചേച്ചി രണ്ടുദിവസം വരെയൊക്കെ ഇരിക്കും.. പക്ഷേ മുറുക്കാൻ ഇല്ലാതെ ഒരു ദിവസം പോലും ചേച്ചി ഇരിക്കില്ല.. അന്ന് അലിക്കയുടെ കൂടെ വന്നതിനുശേഷം ഇടയ്ക്കിടയ്ക്ക് വീട്ടിൽ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഉമ്മ ചേച്ചിയെ വിളിപ്പിക്കും..
തെങ്ങ് കയറുമ്പോഴും അതുപോലെതന്നെ പറമ്പ് അടിച്ച് തീയിടാനും വീടും പരിസരവും എല്ലാം വൃത്തിയാക്കാൻ വേണ്ടിയാണ് ചേച്ചിയെ വിളിക്കുക.. എല്ലാ കാര്യങ്ങളും ചേച്ചി വളരെ വൃത്തിയായി തന്നെ ചെയ്യും.. ഒരു ദിവസം വല്യമ്മ പറഞ്ഞിട്ടാണ് ഞാൻ അവരെക്കുറിച്ച് കൂടുതൽ അറിയുന്നത്.. അന്നത്തെ കാലത്ത് അവർ കുറച്ചു പഠിച്ചിട്ടുണ്ട് എന്നും..അതിനുശേഷം കുറച്ചുകാലം എവിടെയോ ജോലിക്ക് പോയിരുന്നു എന്നും എല്ലാം.. പിന്നീട് ഞാൻ ചോദിച്ചിരുന്നു പിന്നെ എന്തിനാണ് അവർ ഇങ്ങനെ ആയത്.. അപ്പോൾ ആ ചോദ്യത്തിന് വലിയമ്മ പറഞ്ഞ കാര്യങ്ങൾ ഞാൻ ഒരു കഥ പോലെ തന്നെ കേട്ടിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…