ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എൻറെ അടുത്തേക്ക് പരിശോധനയ്ക്ക് വന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. അദ്ദേഹം കല്യാണം കഴിച്ച കുട്ടി ഒരു 19 വയസ്സ് കാരിയായിരുന്നു.. തീരെ ചെറുപ്പത്തിൽ തന്നെയായിരുന്നു വിവാഹം.. അങ്ങനെ കല്യാണം കഴിഞ്ഞ് അവരുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു.. ഒരാഴ്ച കഴിഞ്ഞു അതുപോലെ ഒരു മാസം കഴിഞ്ഞു..
ഇത്രയും നാളുകൾ ആയിട്ടും ആ ഒരു പെൺകുട്ടിയുമായി സക്സസ് ഫുൾ ആയിട്ടുള്ള ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നുള്ള ഒരു സങ്കടവും നിരാശയും കൊണ്ടായിരുന്നു ഈ ദമ്പതികൾ എന്നെ കാണാനായി വന്നിരുന്നത്.. അപ്പോൾ അവരോട് സംസാരിച്ചു നോക്കിയപ്പോൾ ആ പെൺകുട്ടി ഒരുതരത്തിലും അവരോട് ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നില്ല.. അതിനുള്ള കാരണം മറ്റൊന്നുമല്ല.
അത് ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദന തന്നെയാണ്.. സെക്സ് ചെയ്യുമ്പോഴേക്കും ഇദ്ദേഹത്തിന്റെ ലിംഗം യോനിയിലേക്ക് പ്രവേശിപ്പിക്കാൻ കഴിയാത്ത രീതിയിൽ പലതരത്തിലുള്ള വേദനകളും അസ്വസ്ഥതകളും മൂലമാണ് ഈ പെൺകുട്ടി ഈ പറയുന്ന ബന്ധത്തിന് തയ്യാറാകാത്തത്.. പലപ്പോഴും ഇത്തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ രോഗികൾക്കും അതിനെ ട്രീറ്റ്മെൻറ് എടുക്കാൻ പേടിയാണ് അല്ലെങ്കിൽ അത് പുറത്ത് പറയാൻ തന്നെ മടിയാണ്..
അതുപോലെ ഡോക്ടർമാർക്കും ഇത്തരം ഒരു വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ ആയിട്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആയിട്ട് പോലും ഒരു മടിയുണ്ടാവും.. വാസ്തവത്തിൽ മനുഷ്യൻറെ ജീവിതത്തിൽ ഏറ്റവും അടിസ്ഥാനമായി വേണ്ട ഒരു ഘടകമാണ് ഈ പറയുന്ന സെക്സ് എന്ന് പറയുന്നത്.. അത് മനുഷ്യൻറെ രണ്ടാമത്തെ വിശപ്പാണ് എന്നുവരെ പറയാം.. അപ്പോൾ ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ഡോക്ടർമാരും അതുപോലെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായാൽ രോഗികളും തയ്യാറാകണം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….