ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ മുട്ടിനു ചുറ്റും സാധാരണയായി കാണപ്പെടുന്ന ഇഞ്ചുറിസ് അഥവാ സ്പോർട്സ് ഇഞ്ചുറിസിനെ കുറിച്ചാണ്. സാധാരണയായിട്ട് ഇപ്പോൾ ഒരുപാട് ടർഫുകൾ കൂടി വരുന്നതുകൊണ്ട് തന്നെ ഒരുപാട് ഇഞ്ചുറിസ് വരുന്നുണ്ട്.. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ നമ്മൾ കളിക്കുന്ന സമയത്ത് അതായത് നമ്മുടെ കാല് മുട്ടിന് താഴ്ഭാഗം ഗ്രൗണ്ടിൽ സ്റ്റക്ക്.
ആയിട്ട് അതിനു മുകളിലുള്ള ഭാഗം തിരിഞ്ഞു പോകുമ്പോൾ ആണ് ഇത്തരം ഇഞ്ചുറീസ് ഉണ്ടാകുന്നത്.. അതിൽ സാധാരണയായി കാണപ്പെടുന്ന ഇൻജുറീസ് എന്ന് പറയുന്നത് മുട്ടുകൾക്കുള്ളിൽ ലിഗമെന്റുകൾ ഉണ്ട്.. അത് മുട്ടുകൾക്ക് ഉള്ളിലാണ്.. അതുപോലെ മുട്ടിനു വെളിയിൽ കുറച്ച് ഉണ്ട്.. അതുപോലെ മുട്ടിന്റെ ഉള്ളിൽ വരുന്ന വാഷറുകൾ ഇതൊക്കെയാണ് സാധാരണയായിട്ട് പരിക്കുകൾ കാണുന്നത്. നമുക്ക് എന്തെങ്കിലും പരിക്ക് പറ്റിക്കഴിഞ്ഞാൽ.
ആദ്യമായിട്ട് അനുഭവപ്പെടുക നമ്മുടെ മുട്ട്കൾക്ക് നീർക്കെട്ട് ഉണ്ടാവും.. അതുപോലെതന്നെ അത് കഠിനമായ വേദന അനുഭവപ്പെടും. ഇതുമൂലം നടക്കാനും ബുദ്ധിമുട്ടും ഉണ്ടാവും. ഇത് നമ്മൾ എക്സറേ എടുത്തു നോക്കിയാൽ അതിലൂടെ ഒന്നും നമുക്ക് മനസ്സിലാക്കാൻ കഴിയില്ല.. കാരണം എക്സറെയിൽ ഈ പറയുന്ന ലിഗമെന്റുകൾ ഒന്നും കാണില്ല.. ഇത്തരം ബുദ്ധിമുട്ടുണ്ടാകുമ്പോൾ നമ്മൾ ആദ്യം ചെയ്യേണ്ടത് മുട്ടിന് നല്ല റസ്റ്റ് കൊടുക്കുക..
ഐസ് ഇടയ്ക്കിടയ്ക്ക് വെച്ചു കൊടുക്കുക അതുപോലെ തന്നെ വേദനയ്ക്ക് മരുന്നുകൾ കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ആണ് പ്രധാനമായും ചെയ്യാനുള്ളത്.. പിന്നീട് എംആർഐ സ്കാൻ ചെയ്താൽ മാത്രമേ നമുക്ക് നമ്മുടെ മുട്ടിന് പറ്റിയ പരുക്കുകളെ കുറിച്ച് കറക്റ്റ് ആയ ഒരു ഡീറ്റെയിൽസ് കിട്ടുകയുള്ളൂ.. വാഷറിന് ഉണ്ടാകുന്ന പരിക്കുകൾ താക്കോൽ ദ്വാരം ശാസ്ത്രക്രിയ വഴി അത് നമുക്ക് പൂർണ്ണമായും ശരിയാക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….