ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫൈബ്രോമയാൽജിയ എന്നുള്ള അസുഖം എന്താണ് എന്നും ഇത് എന്തുകൊണ്ടാണ് ആളുകളിൽ വരുന്നത് എന്നും ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചികിത്സാരീതികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. എന്താണ് ഫൈബ്രോമയാൽജിയ എന്ന് ചോദിച്ചാൽ.
ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്ന് പറയുന്നത് ശരീരം ഒട്ടാകെ ഉണ്ടാകുന്ന വേദന ആണ്.. അതായത് നമ്മുടെ രണ്ട് കാലുകളിലും കൈകളിലും കഴുത്തിലും അങ്ങനെ ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും അതി കഠിനമായ വേദനകൾ അനുഭവപ്പെടും.. ചിലപ്പോൾ ഇത് ആദ്യം ഒരു സാധാരണ വേദന ആയിട്ട് ഒരു ഭാഗത്ത് മാത്രം തുടങ്ങിയത് ആയിരിക്കാം.. അതായത് ചിലപ്പോൾ നിങ്ങളുടെ കൈകളിൽ ഒരു ചെറിയ വേദന അനുഭവപ്പെട്ടു തുടങ്ങിയതാവും.
പിന്നീട് അത് ശരീരം ഒട്ടാകെ വ്യാപിക്കുന്നത്.. അതുമാത്രമല്ല ഇത് വർഷങ്ങളായി ഉള്ള വേദനകളും ആവാം.. ആദ്യം ചിലപ്പോൾ കഴുത്ത് വേദന ഉണ്ടാവാം.. അത് കുറച്ചു കാലം കഴിയുമ്പോൾ പിന്നീട് അത് കൈകളിലേക്ക് വ്യാപിക്കും.. പിന്നീട് അത് നടുവിലേക്ക് പകരും.. പിന്നീട് കുറച്ചു മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ അത് കാലുകളിലേക്കും വരാറുണ്ട്.. ഇങ്ങനെയാണ് ഈ പറയുന്ന അസുഖം പ്രധാനമായും ഉണ്ടാകുന്നത്.. പിന്നീട് ഫൈബ്രോമയാൽജിയ എന്നുള്ള ഒരു കണ്ടീഷനിൽ.
എത്തിക്കഴിഞ്ഞാൽ രോഗിക്ക് ശരീരം മുഴുവൻ വേദന അനുഭവപ്പെടും.. വേദന മാത്രമല്ല ഇതിൻറെ കൂടെ മറ്റു പല പ്രധാന ബുദ്ധിമുട്ടുകൾ കൂടി വരാം അതായത് പകൽ സമയങ്ങളിലും ഒക്കെ ക്ഷീണം അനുഭവപ്പെടുക.. അതുപോലെ ഒരു പ്രവർത്തിയും ചെയ്യാനും ഉത്സാഹം അല്ലെങ്കിൽ താല്പര്യം ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….