എന്താണ് പിആർപി തെറാപ്പി എന്ന് പറയുന്നത്.. ഇതിലൂടെ നമുക്ക് ഹെയർ ഫോൾസ് എങ്ങനെ പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുടികൊഴിച്ചിലിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നോക്കുമ്പോൾ കൂടുതലും കാണുന്നത് ന്യൂട്രീഷൻ അല്ലെങ്കിൽ പോഷകക്കുറവ് മൂലം ഉണ്ടാവുന്ന ഹെയർ ലോസ് പിന്നെ ഇൻഫെക്ഷൻ അല്ലെങ്കിൽ സ്ട്രെസ്സ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവാം.. അതുപോലെതന്നെ തൈറോയ്ഡ് ഹോർമോൺ ഇൻ ബാലൻസ് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്..

പിന്നീട് നമ്മൾ കാണുന്നത് ആൻഡ്രോജനിറ്റിക് അലോപ്പേഷ്യ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ വളരെ കൂടുതലായി കണ്ടുവരുന്ന കഷണ്ടി.. ഇതിനെല്ലാം സഹായകരമായ വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണ് പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി എന്നുള്ളത്.. ഇന്ന് നമ്മൾ ഈ പറയുന്ന പിആർപി എന്നുള്ള ഒരു തെറാപ്പിയെ കുറിച്ചാണ് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മുടെ ശരീരത്തിൽ ഒരു മുറിവ് ഉണ്ടാകുമ്പോൾ അവിടെ ബ്ലഡ് പെട്ടെന്ന് തന്നെ.

ക്ലോട്ട് ചെയ്യാൻ സഹായിക്കുന്ന ബ്ലഡിലെ ഘടകമാണ് പ്ലേറ്റ്ലെറ്റ് എന്ന് പറയുന്നത്.. അപ്പോൾ ഈ പ്ലേറ്റ് ലൈറ്റുകളെ ബ്ലഡില്‍ നിന്നും വേർതിരിച്ച് എടുത്ത് അത് മൈക്രോ നീഡിൽ വഴിയോ അല്ലെങ്കിൽ ഡയറക്ട് ഇഞ്ചക്ഷൻ വഴിയോ സ്കിന്നിലേക്ക് എത്തിക്കുന്ന ഒരു ടെക്നിക്കാണ് ഈ ഒരു തെറാപ്പി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഡെർമറ്റോളജിയിൽ ഇതിനെ ഹെയർ ലോസ് മാനേജ്മെൻറ് ദീർഘകാലമായി ഉണങ്ങാത്ത മുറിവുകൾക്ക് ആണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്..

അപ്പോൾ എങ്ങനെയാണ് ഒരു വ്യക്തിയിൽ ഈ പറയുന്ന തെറാപ്പി എഫക്റ്റീവ് ആകുന്നത്.. പ്ലേറ്റ്ലെറ്റിൽ ധാരാളമായി ഗ്രോത്ത് ഫാക്ടറുകൾ അടങ്ങിയിട്ടുണ്ട്.. ഈ ഗ്രോത്ത് ഫാക്ടറുകൾ ഹെയർ ഫോളിക്കിൾസിൽ ഉള്ള സെൽസിന് റെജുമിനൈറ്റ് ചെയ്യുന്നതുകൊണ്ട് ഹെയർ ലോസ് കുറയുകയും കൂടുതലായും പുതിയ ഹെയർഫോളിക്കൽസ് വളരുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *