സർക്കാർ ജോലിയുള്ള വർഗീസ് ഏട്ടനും ഭാര്യയും ഞങ്ങളുടെ വാടക വീട്ടിലേക്ക് താമസത്തിന് വരുമ്പോൾ എനിക്ക് 12 വയസ്സാണ് പ്രായം.. മൂന്ന് വീടുകളായി വിഭജിച്ച ലക്ഷംവീടുകൾ മാതൃകയിൽ പണികഴിപ്പിച്ച നീളത്തിലുള്ള ഒരു വീടായിരുന്നു അന്ന് ഞങ്ങളുടേത്.. നടുഭാഗത്തുള്ള വീട് തറവാട് ആണ്.. അവിടെ അമ്മമ്മയും അപ്പയുടെ കുഞ്ഞു പെങ്ങളും താമസം ഉണ്ട്.. വലതുഭാഗം വാടകയ്ക്ക് കൊടുക്കാനുള്ളതും ഇടതുഭാഗത്ത് ഉള്ള വീട് അപ്പയ്ക്ക് കെട്ടിയതും ആയിരുന്നു..
രണ്ടുഭാഗത്തും ചെറിയ സിമൻറ് തിണ്ണകൾ ഉള്ള ഒരു ചെറിയ ഉമ്മറാം ഉണ്ട് അത് കഴിഞ്ഞാൽ ചെറിയ നടുഭാഗം ഉണ്ട്.. അതിൻറെ അപ്പുറത്ത് ഒരാൾക്ക് മാത്രം തിരിയാൻ സൗകര്യമുള്ള ഒരു കുഞ്ഞ് അടുക്കള.. ആ അടുക്കളയെ ഒരു മുറി ആക്കി മാറ്റി അതിനോട് ചേർന്ന് പിന്നാമ്പുറത്തേക്ക് ഒരു നീട്ടിയെടുത്ത അടുക്കള.. ഇതായിരുന്നു ഞങ്ങളുടെ വീട്.. ഈ രണ്ടു വീടുകളും തമ്മിലുള്ള ഏക വ്യത്യാസം പുതിയതായി കെട്ടിയ ആ ഒരു അടുക്കള തന്നെയാണ്..
പിന്നെ അവർ വാടക കൊടുത്തു താമസിക്കുന്നു ഞങ്ങൾ കൊടുക്കാതെയും.. വളരെ നീളമുള്ള വീട് ആയതുകൊണ്ട് തന്നെ ഉമ്മറപ്പടിയിൽ നിന്ന് അടുക്കളയിലേക്ക് നോക്കിയാൽ അടുക്കളയിൽ ജോലി ചെയ്യുന്നത് വരെ കാണാൻ കഴിയും.. ആകെ 10 അടി വീതിയുള്ള മുറ്റത്തിന് ചേർന്ന റോഡ് ആയതുകൊണ്ട് വണ്ടികൾ പോകുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങൾ മുഴുവൻ ഞങ്ങളുടെ കുഞ്ഞു വീട്ടിലേക്ക് വന്നെത്തുമായിരുന്നു.. ഇതുകൊണ്ടൊക്കെ തന്നെ നല്ല.
സർക്കാർ ജോലിയും ശമ്പളവും ഉള്ള ആൾ എന്തിനായിരിക്കും താമസിക്കാൻ നല്ല നല്ല വീടുകളും കോർട്ടേഴ്സും കിട്ടുമായിരുന്നിട്ടും അതെല്ലാം വേണ്ട എന്ന് പക്ഷേ ഈ ചെറിയ സൗകര്യമുള്ള വീട്ടിലേക്ക് വന്നത് എന്നതിനെക്കുറിച്ച് അയൽപക്കത്തുള്ള പല സ്ത്രീകളും അമ്മയോട് ചോദിച്ചു.. ഗോതമ്പ് നിറവും തടിച്ച ശരീരപ്രകൃതവും ഉയരവുമുള്ള സുന്ദരിയായ സിസിലി ചേച്ചി അതുപോലെ ഇരുണ്ട നിറവും ഉയരക്കുറവും മെലിഞ്ഞ ശരീരവും ഉള്ള എന്തിനും ഏതിനും പെപ്രാളപെട്ട് നടക്കുന്ന വർഗീസേട്ടനെ നേരെ വിപരീതം ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…