അച്ഛനോട് ആദ്യമായി പത്തു രൂപ ചോദിച്ച് മകൻ.. എന്നാൽ അതിൻറെ കാരണം കേട്ടപ്പോൾ അച്ഛൻറെ കണ്ണ് നിറഞ്ഞു പോയി..

അച്ഛാ… അവൻ കുഞ്ഞു കൈകൾ നീട്ടി വീണ്ടും കെഞ്ചി.. നന്ദു നിന്നോടാണ് ചോദിച്ചത് പത്ത് രൂപ എന്തിനാണ് എന്ന്.. ഞാൻ ഷർട്ട് തിടുക്കത്തിൽ ഇടുന്നതിനിടയിൽ കൂടി ചോദിച്ചു.. അവൻ അതൊരു കാര്യത്തിനാണ് എന്ന് പറഞ്ഞു.. കുട്ടികൾ കാശുകൊണ്ട് കളിക്കരുത് മനസ്സിലായോ.. അവൻ പിടിച്ച കൈകൾ തട്ടി താഴ്ത്തിക്കൊണ്ട് അവനോട് പറഞ്ഞു.. സത്യത്തിൽ എനിക്ക് അവന് ₹10 രൂപ കൊടുക്കണം എന്ന് ഉണ്ടായിരുന്നു കാരണം അവൻ ഈ കാലം വരെയും ചോദിച്ചിട്ടില്ല..

പക്ഷേ ഇന്ന് അത് അവന് കൊടുത്താൽ എൻറെ ബഡ്ജറ്റ് താളം തെറ്റും.. കൂട്ടുകാർ വൈകുന്നേരത്തെ കലാപരിപാടിക്കായി കാത്തിരിക്കുന്നുണ്ട്.. കൈവശമുള്ള പൈസ കൂട്ടി നോക്കിയപ്പോൾ ഒരു ഷെയറിനുള്ള കാശ് കൃത്യമായി ഉണ്ട് പിന്നെ എന്ത് ചെയ്യും.. അവൻ വീണ്ടും കൈ നീട്ടി.. മുമ്പിൽ നിൽക്കുന്ന ആ കുഞ്ഞി കണ്ണുകളിൽ അച്ഛൻ തന്നെ ഒരിക്കലും കൈവിടില്ല എന്നുള്ള പ്രതീക്ഷ തിരിച്ചറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം വന്നു നിറഞ്ഞു..

മോൻ പോയി അച്ഛനെ ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട് വന്നേ.. സത്യത്തിൽ ഞാൻ അവനെ ഒഴിവാക്കുകയായിരുന്നു.. അവൻ അത് കേൾക്കേണ്ട താമസം ഉത്സാഹത്തോടുകൂടി അടുക്കളയിലേക്ക് ഓടി. ഞാൻ പുറത്തേക്കും.. ഞാൻ പുറത്തിറങ്ങിയപ്പോൾ തിരിഞ്ഞു നോക്കി അവൻ ഒരു ഗ്ലാസ് വെള്ളവുമായി എന്നെ നോക്കി നിൽക്കുന്നു.. അവന്റെ കണ്ണിൽ കൈയിലെ ഗ്ലാസിലെ വെള്ളത്തേക്കാൾ കൂടുതൽ വരുന്നത് കണ്ടിട്ടും ഞാൻ തിരിച്ചു ചെല്ലാൻ മനസ്സ് കാട്ടിയില്ല..

അവൻ തിരിച്ചു വിളിക്കും എന്ന് കരുതി ഞാൻ വേഗത്തിൽ നടന്നു പക്ഷേ അവൻ വിളിച്ചില്ല.. കുറച്ചു ദൂരം കഴിഞ്ഞ് ഞാൻ തിരിഞ്ഞുനോക്കി അപ്പോഴും അവൻ ഒരു ഗ്ലാസ് വെള്ളവുമായി എന്നെ നോക്കി നിൽക്കുകയായിരുന്നു.. അവൻറെ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ചിത്രം എൻറെ മനസ്സിൽ വല്ലാതെ കിടന്നു ഉരുട്ടി.. അതുകൊണ്ടുതന്നെയാണ് കൂട്ടുകാരുടെ കൂടെ അടിക്കാൻ നിൽക്കാതെ തന്റെ പങ്കും വാങ്ങിച്ച വീട്ടിലേക്ക് വേഗം മടങ്ങിയത്.. ഞാൻ വാതിൽക്കൽ അവനെ പ്രതീക്ഷിച്ചിരുന്നു.. പക്ഷേ കണ്ടില്ല.. ഉമ്മറത്ത് അവൾ ഇരിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *