നീ അച്ഛനെ കൊണ്ട് വേറെ കല്യാണം കഴിപ്പിച്ച് നൈസായിട്ട് അച്ഛനെ ഒഴിവാക്കിയതാണ് അല്ലേ.. ബിജുവിനെ ചോദ്യം കേട്ടപ്പോൾ രവി ചിരിച്ചുകൊണ്ട് പറഞ്ഞു.. എനിക്ക് എൻറെ അച്ഛനെ ഒഴിവാക്കേണ്ട ആവശ്യം ഒരിക്കലും ഇല്ല.. ഞാൻ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.. പിന്നെ എന്തിനാണ് നീ നിൻറെ അച്ഛനെ ഇവിടെ നിന്ന് മാറ്റിയത്.. അത് അത്യാവശ്യം ആയിരുന്നു.. നിനക്കറിയാമോ ബിജു എന്റെ അമ്മ എനിക്ക് 10 വയസ്സ് ഉള്ളപ്പോൾ മരിച്ചതാണ്.
പിന്നെ അച്ഛൻ എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്.. ഇന്ന് എനിക്ക് ഒരു കുടുംബമായി.. ഞാൻ രാവിലെ ജോലിക്ക് പോയി വൈകിട്ട് വീട്ടിലേക്ക് വരുന്നതുവരെ അച്ഛൻ ഒറ്റയ്ക്കാണ്.. വീട്ടിൽ എന്റെ മകൻ ഒക്കെ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ഓടുകയാണ്.. ആരെയും കുറ്റം പറയാൻ പറ്റില്ല കാലം ഒരുപാട് മാറി.. പക്ഷേ അച്ഛന് ഒരാൾ പോലും മിണ്ടാനും പറയാനും ഇല്ലാതെ ഒറ്റയ്ക്ക് ഇരിക്കുകയാണ്.. അച്ഛന് അത്ര വലിയ പ്രായം ഒന്നുമില്ല പക്ഷേ ഒറ്റപ്പെടൽ..
സംസാരിക്കാൻ ആരും ഇല്ലാത്ത ഒരു അവസ്ഥ.. അതെല്ലാം അച്ഛനെ ശരിക്കും ഒരു വയസ്സൻ ആക്കി.. ഉള്ളതിലും കൂടുതൽ വയസ്സ് ഉള്ളതുപോലെ.. അച്ഛൻ ഞങ്ങളോട് ഒരിക്കലും എനിക്ക് ഈ പ്രായത്തിൽ ഒരു കൂട്ട് വേണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.. പക്ഷേ മനുഷ്യരല്ലേ വയസ്സാകുന്തോറും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാമോ എപ്പോഴും സംസാരിച്ചിരിക്കാൻ ഒരു കൂട്ട്.. നീ കണ്ടിട്ടില്ലേ മുത്തശ്ശന്മാരും മുത്തശ്ശിമാരും.
ഒക്കെ ആരെ കണ്ടാലും വാതോരാതെ സംസാരിക്കുന്നത്.. എങ്കിലും അവർ നല്ല സ്ത്രീ ആണോ.. അതെ ഞാൻ അവരെക്കുറിച്ച് ശരിക്കും അന്വേഷിച്ചു തന്റെ കുടുംബത്തിന് വേണ്ടി ജീവിച്ച് തനിക്കുവേണ്ടി ജീവിക്കാൻ കഴിയാതെ പോയ ഒരു സ്ത്രീ.. അവർക്ക് ബന്ധങ്ങളുടെ വിലകൾ നന്നായി അറിയാം.. അവർക്ക് അതുപോലെ നല്ല പോലെ സ്നേഹിക്കാനും അറിയാം.. അവരും ഈ സമയത്ത് നല്ലൊരു കൂട്ട് ആഗ്രഹിച്ചിരുന്നു അവർ ഇപ്പോൾ എൻറെ നല്ല അമ്മയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….