ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ധാരാളം കുട്ടികളെയും അതുപോലെ തന്നെ മുതിർന്നവരെയും ഒരുപാട് ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ആസ്മ അല്ലെങ്കിൽ മലയാളത്തിൽ വലിവ് എന്ന് പറയുന്ന ഒരു അസുഖത്തെക്കുറിച്ചാണ്.. നമുക്കറിയാം ആധുനികകാലത്തെ നമ്മുടെ പ്രത്യേക സാഹചര്യത്തിൽ പൊല്യൂഷൻ അല്ലെങ്കിൽ വായു മലിനീകരണം.
നമ്മുടെ പരിസരമലിനീകരണം ഇവയെല്ലാം തന്നെ മുൻപേത്തെക്കാളും ഏറെ അസുഖത്തിന്റെ സാധ്യത വളരെയധികം വർദ്ധിപ്പിച്ചിരിക്കുകയാണ്.. ഇതിന് ആയുർവേദത്തിൽ വളരെ ഫലപ്രദമായ ചികിത്സകളും ഇതിന് കൺട്രോൾ ചെയ്യുവാനുള്ള മാർഗങ്ങളും ഉണ്ട് എന്ന് ആദ്യം തന്നെ പറയാം.. ആസ്മ എന്നുള്ള അസുഖം പലപ്പോഴും പാരമ്പര്യമായി ആളുകൾക്ക് വരാറുണ്ട്.. എന്നാൽ പാരമ്പര്യമായി അല്ലാതെ തന്നെ ഈ വലിവ്.
അല്ലെങ്കിൽ ആസ്മ ഇന്ന് കൂടുതൽ ജനങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.. ഞാൻ നേരത്തെ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന വായു മലിനീകരണം ആണ് അതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയാൻ കഴിയുന്നത്.. പല അലർജൻസും വ്യത്യസ്ത വ്യക്തികൾക്ക് വ്യത്യസ്ത കാരണങ്ങൾ ആയിരിക്കാം അലർജി ഉണ്ടാക്കുന്നത്.. അതിൽ പ്രത്യേകിച്ചും വായുവിൽ കൂടി വ്യാപിക്കുന്ന ഒരു ചില പുഷ്പങ്ങളുടെ പൊടികൾ അതുപോലെ മണ്ണിൽ നിന്നുണ്ടാകുന്ന സാധാരണ പൊടി..
അതുപോലെ വളർത്തു മൃഗങ്ങളിൽ നിന്നുണ്ടാകുന്ന പൊടികൾ.. അതുപോലെ പാറ്റയുടെ ശരീര ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്നത് ഇതെല്ലാം തന്നെ നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്നതിനും അത് പിന്നീട് ആസ്മയായി രൂപാന്തരപ്പെടുന്നതിനും പലപ്പോഴും സാഹചര്യം ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….