ഇന്ന് ജൂലൈ 15 ഇൻറർനാഷണൽ പ്ലാസ്റ്റിക് സർജറി ഡേ.. ഒരു കാലത്തെ സിനിമക്കാർക്ക് ഇടയിൽ മാത്രം കേട്ട് വന്നിരുന്ന ഒരു പേരുണ്ട് അതാണ് പ്ലാസ്റ്റിക് സർജറി അല്ലെങ്കിൽ കോസ്മെറ്റിക് സർജറി എന്ന് പറയുന്നത്.. ഇതിനെപ്പറ്റി സാധാരണക്കാർക്ക് വലിയ ധാരണകൾ ഒന്നുമില്ല.. പക്ഷേ ഇന്ന് ഇത്തരം ഒരു വിഷയത്തിലുള്ള പലതരം സംശയങ്ങളും നമുക്ക് തീർക്കാൻ പല പ്രശസ്തരായ പ്ലാസ്റ്റിക് സർജൻമാരും നമ്മുടെ കൂടെയുണ്ട്.. നമ്മൾ എല്ലാവരും.
നമ്മുടെ സൗന്ദര്യവും ചെറുപ്പവും അതുപോലെതന്നെ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്.. അപ്പോൾ ഇന്നത്തെ കാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കളുടെയും സൗന്ദര്യ ചികിത്സ മേഖലകളും വളരെയധികം മെച്ചപ്പെട്ട വരികയാണ്.. അപ്പോൾ എങ്ങനെയാണ് പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെൻറ് എങ്ങനെയാണ് ആളുകൾക്ക് ചെറുപ്പം നിലനിർത്താനായി സഹായകമാകുന്നത്.. കോസ്മെറ്റിക് സർജറി എന്നുപറയുന്നത് തന്നെ ബേസിക്കലി പ്രായം കൂടുന്നത്.
നമുക്ക് മനസ്സിലാകുന്നത് അതായത് നമ്മുടെ മുഖത്ത് കൂടുതലും മനസ്സിലാവുന്നത് മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ വരുന്നത് കാരണമാണ്.. ഒരു 30 വയസ്സ് കഴിയുമ്പോൾ തന്നെ മുഖത്ത് അനുഭവപ്പെടുന്ന ഇത്തരം ചുളിവുകൾ പരിഹരിക്കാൻ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അല്ലെങ്കിൽ ട്രീറ്റ്മെൻറ് ചെയ്യുന്നതിന്റെ പേരാണ് വോട്ടോക്സ് അല്ലെങ്കിൽ ഫില്ലേഴ്സ് എന്ന് പറയുന്നു.. ഇത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ കൺട്രോൾ ചെയ്ത് കൊണ്ടുപോകാൻ സഹായിക്കുന്ന ട്രീറ്റ്മെന്റുകളാണ്..
ഇത് നമുക്ക് ഓ പിയിൽ വന്ന് ചെയ്തു പോകാൻ കഴിയുന്ന ഒരു പ്രൊസീജറാണ്.. ഇതിൻറെ കൂടെ വരുന്ന ചുളിവുകളാണ് നമ്മുടെ താടിയിൽ വരുന്നത് അതുപോലെ കണ്ണിന് താഴെയുണ്ടാകുന്നത്.. അതുപോലെ കവിളിൽ ഭാഗത്ത് വരുന്ന ചുളിവുകൾ.. കണ്ണിന് താഴെയുള്ള ചുളിവുകൾ ശരിയാക്കുന്ന ഒരു സർജറിയാണ് ബ്ലിഫറോ പ്ലാസ്റ്റി.. ഈ ഒരു സർജറിലൂടെ കണ്ണിൻറെ പോളകളിൽ വരുന്ന ചുളിവുകൾ നമുക്ക് ശരിയാക്കാൻ കഴിയുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…