നേരം പുലരുന്നതേയുള്ളൂ.. ചെറിയമ്മ അവിടെ എന്തൊക്കെയോ പുലമ്പുന്നുണ്ട്.. ചെറിയമ്മയുടെ ചുണ്ടനക്കം ശ്രദ്ധിച്ചാൽ അതെല്ലാം പതിവ് സംസാരം തന്നെയാണ് എന്ന് ഞാൻ ഊഹിച്ചു.. എൻറെ അമ്മ എന്നെ തനിച്ചാക്കി പോയി.. ആ ഒരു അവസ്ഥയിൽ എന്നെ അനുകമ്പയുടെ നോക്കിനിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും മുൻപിൽ ഒരു ഭംഗി വാക്ക് എന്ന നിലയിൽ ഇവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് അവരുടെയെല്ലാം മുമ്പിൽ ചെറിയമ്മ പറഞ്ഞത്.
ഇപ്പോഴും എനിക്ക് നല്ല ഓർമ്മയുണ്ട്.. ചെറിയമ്മയുടെ വീട്ടിൽ പോയി രണ്ടാം ദിവസം ആയപ്പോൾ തന്നെ എന്നെ ഓരോന്ന് പറയാൻ തുടങ്ങിയത് ഞാൻ ഓർക്കുന്നു.. ആദ്യം എല്ലാം എനിക്ക് അവർ എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല.. എന്നെ ഏൽപ്പിച്ചിരുന്ന വീട്ടുജോലികളിൽ എന്തെങ്കിലും ഒന്ന് തെറ്റിച്ച് ചെയ്താൽ അതിനു പറയുന്ന ശകാരങ്ങൾ പറയുമായിരുന്നു എന്നാൽ എനിക്ക് അതെല്ലാം ശകാരങ്ങൾ ആണ് പറയുന്നത് എന്ന് മനസ്സിലായത് പോലും ഈ ഇടയ്ക്കാണ്..
വർഷങ്ങളായി ചെറിയമ്മ ഇതുതന്നെ തുടർന്നുകൊണ്ടിരുന്നു.. അവർ പറയുന്ന ഓരോ ശകാരങ്ങളും കേൾക്കാൻ മാത്രമുള്ള കാതുകൾ എനിക്കില്ല എന്ന് അവർക്ക് അന്നേ ബോധ്യപ്പെട്ടിരിക്കണം.. സമയം ഇപ്പോൾ എട്ടു മണി ആകുന്നു.. നേരം വൈകി ബസ് ഇപ്പോൾ വരും.. ജോലികളെല്ലാം മാറ്റിവെച്ചുകൊണ്ട് തിടുക്കത്തിൽ ഓടുമ്പോൾ ചെറിയമ്മ പുറകിൽ നിന്ന് പ്രാകുന്നുണ്ടാവും.. അതെല്ലാം തന്നെ ഞാൻ ശ്രദ്ധിക്കാൻ പോയാൽ.
ഇപ്പോൾ കിട്ടിയ തൊഴിലും എനിക്ക് നഷ്ടമാകും.. തൊഴിൽ എന്ന് പറയാൻ വലിയ ജോലിയല്ല എങ്കിലും ടൗണിലെ ഒരു തയ്യൽ കടയിലാണ് എൻറെ ജോലി.. ചെറിയച്ഛന്റെ സുഹൃത്തിന്റെ അനുകമ്പയിൽ കിട്ടിയതാണ് എനിക്ക് ജോലി.. സുധ ചേച്ചി തയ്ക്കാനുള്ള തുണികളിൽ എല്ലാം അടയാളപ്പെടുത്തി വയ്ക്കും.. സുധ ചേച്ചി പറയുന്ന വാക്കുകൾ എല്ലാം ശ്രദ്ധിച്ചാൽ അത് ഒരിക്കലും ചെറിയമ്മ പറയുന്നതു പോലെയല്ല എപ്പോഴും പുഞ്ചിരിയോടെ മാത്രമേ എന്നോട് ഓരോ വാക്കും പറയുകയുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….