ഇനിയിപ്പോൾ എന്താണ് നിന്റെ തീരുമാനം.. അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത്.. ഞാനൊന്നും പറഞ്ഞില്ല.. അല്ലെങ്കിലും ആ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് ആരാണ് വില നൽകുന്നത്.. വില നൽകിയിരുന്ന ആ ഒരു ആൾ ഇന്ന് ഇല്ല.. ആദ്യമായി ഞാൻ അറിഞ്ഞു എനിക്ക് വേണ്ടി സംസാരിക്കാനായി ഈ ഭൂമിയിൽ ആരും തന്നെ ഇല്ല എന്നുള്ളത്.. ആൾക്കൂട്ടത്തിൽ തനിയെ ആയതുകൊണ്ട് തോന്നി.. അപ്പൻ ഏട്ടത്തിയോട് ഒന്നും ചോദിക്കേണ്ടത് ഇല്ല..
അവർ ഇവിടെ തന്നെ നിൽക്കട്ടെ.. ഏട്ടൻറെ മോൻ എൻറെ മോൻ തന്നെയല്ലേ.. എനിക്ക് ആകെ ഒരു മോൾ മാത്രമല്ലേ ഉള്ളൂ.. അവൾ ഇവിടെ നിൽക്കുന്നത് അമ്മയ്ക്ക് ഒരു സഹായം ആകുമല്ലോ.. അപ്പോൾ എനിക്ക് ചിരി വന്നു.. എന്തൊരു ത്യാഗമനസ്സ്.. അവളുടെ കുട്ടി സ്കൂളിൽ നിന്ന് വരുമ്പോൾ വിശ്വസിച്ച് ഏൽപ്പിക്കുവാൻ അവൾക്ക് ഒരാൾ വേണം അത്രമാത്രം.. എൻറെ താലിമാല വരെ ഊരി കൊടുത്തിട്ടാണ് അവളെ കല്യാണം കഴിപ്പിച്ച അയച്ചത്..
അവൾക്ക് കൊടുത്ത സ്ത്രീധനത്തിലെ ഓരോ പവനും എൻറെ അച്ഛൻ എനിക്കായി നൽകിയത് ആണ്.. ആ കാര്യങ്ങൾ ഒന്നും ഇപ്പോൾ അവൾക്ക് ഓർമ്മയെ ഉണ്ടാവില്ല.. അവളുടെ പ്രസവത്തിന്റെ കാര്യങ്ങൾക്കും വളാകാപ്പ് സമയത്തും അവൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.. ഒന്നും ചെയ്യേണ്ട എന്ന് ഞാൻ ഇന്നുവരെ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല.. അത്രയും ചെയ്തിട്ടും അവൾക്ക് അതിൻറെ ഒരു സ്നേഹം അല്ലെങ്കിൽ നന്ദി എന്ന് പറയുന്നത് ഒരു തരി പോലും ഇങ്ങോട്ട് ഇല്ല..
അതെങ്ങനെ ശരിയാകും ഏട്ടന്റെ കമ്പനിയിൽ ഏടത്തിക്ക് ജോലി കിട്ടുമല്ലോ.. അവർ അത് ചെയ്യട്ടെ.. ഹാവൂ സമാധാനമായി അവസാനം ഒരാൾ എനിക്ക് വേണ്ടി സംസാരിക്കുന്നു.. അത് പറഞ്ഞത് നാത്തൂന്റെ ഭർത്താവാണ്.. അല്ലെങ്കിലും അയാൾ ഇവരെപ്പോലെയല്ല നല്ല വ്യക്തിയായിരുന്നു.. അതു കേട്ടതും നാത്തൂൻ അയാളെ ഒന്ന് കണ്ണുതുറപ്പിച്ചു നോക്കി അത് കണ്ടതും പിന്നീട് അയാൾ ഒന്നും മിണ്ടിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…