അലർജികളെ നിസ്സാരമായി തള്ളിക്കളയാൻ കഴിയുമോ.. ഇത് ശ്രദ്ധിക്കാതെ പോയാലുള്ള കോംപ്ലിക്കേഷൻസ് എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങളെല്ലാവരും ഒരുപക്ഷേ വളരെയധികം കേട്ട് പരിചയമുള്ള ഒരു വാക്ക് അല്ലെങ്കിൽ ഒരു രോഗമായിരിക്കാം അലർജി എന്ന് പറയുന്നത്.. പലരും പറയാറുണ്ട് എനിക്ക് ശ്വാസകോശം അലർജിയാണ് അല്ലെങ്കിൽ സ്കിൻ അലർജിയാണ് എന്നൊക്കെ വളരെ സർവസാധാരണമായി നമ്മൾ കേൾക്കാറുള്ളതാണ്.. ഞാനും പ്രത്യേകിച്ച് ക്ലിനിക്കിൽ സ്ഥിരമായി കേൾക്കാറുള്ള ഒരു പ്രശ്നമാണ്.

അലർജി എന്ന് പറയുന്നത്.. ശരിക്കും ഈ അലർജി എന്ന് പറഞ്ഞാൽ എന്താണ് എന്നുള്ളത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഒരു മാരകമായേക്കാവുന്ന ഒരു അവസ്ഥ ഇതിന് ഉണ്ടോ.. അതോ ചെറിയ ചൊറിച്ചിൽ അല്ലെങ്കിൽ ചെറിയ തുമ്മൽ എന്ന രീതിയിൽ മുന്നോട്ടു പോകുന്ന ഒരു അവസ്ഥ ആണോ.. എന്നാൽ അങ്ങനെയല്ല എന്നുള്ളതാണ് ഇതിനുള്ള ശരിയായ ഉത്തരം.. അത് ചില അവസരങ്ങളിൽ നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാൻ സാധ്യതയുള്ള ഒരു അസുഖം കൂടിയാണ് ഈ പറയുന്ന അലർജി എന്ന് പറയുന്നത്..

ഇന്ന് അലർജി എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഒരു ചെറിയ തുമ്മൽ അല്ലെങ്കിൽ ചുമ.. അല്ലെങ്കിൽ ചെറിയ ശ്വാസംമുട്ടൽ അതുപോലെ തൊലിക്ക് പുറമേയുള്ള ഇൻഫെക്ഷനുകൾ എന്നതിനെല്ലാം ഉപരി എന്താണ് ഈ ഒരു അലർജി എന്ന് നമ്മൾ ചിന്തിക്കുകയാണെങ്കിൽ അലർജി എന്നുള്ള യഥാർത്ഥ വാക്കിൻറെ മീനിങ് ഡിസ്‌ലൈക്ക് എന്നാണ്.. അതായത് ഒരു വെറുപ്പ് അല്ലെങ്കിൽ ഒരു വിരോധം..

ശരിക്കും പറഞ്ഞാൽ ഇതുതന്നെയാണ് ഇതിൻറെ അടിസ്ഥാനപരമായ മെക്കാനിസം.. കാരണം ശരീരം ബാഹ്യമോ അല്ലെങ്കിൽ ആന്തരികമോ ആയി കോൺടാക്ട് വരുന്ന ചില പദാർത്ഥങ്ങളോട് കാണിക്കുന്ന ഒരു വിരോധം അല്ലെങ്കിൽ ഡിസ് ലൈക്ക് അലർജി എന്ന് പറയുന്നത്.. ഇതിനെ നമ്മൾ ഹൈപ്പർ സെൻസിറ്റിവിറ്റി എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *