എൻറെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ.. വീട്ടിൽ മക്കളിൽ ഇളയതായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല.. പഠിക്കാൻ മിടുക്കനാണ് എന്നുള്ള പേരു എന്നിൽ കുറച്ച് അഹങ്കാരം ഉണ്ടാക്കി എന്നുള്ളത് സത്യമാണ്.. സ്കൂളിൽ ബെല്ലടിച്ചാൽ ഉച്ചയ്ക്ക് ഭക്ഷണം കൊണ്ട് ഞാൻ മാവിൻ ചോട്ടിൽ പോയി ഇരുന്നാണ് കഴിക്കാറുള്ളത്.. കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.
ഒരുനാൾ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവുമായി എടുത്ത് ഞാൻ മരച്ചോട്ടിൽ പോയിരുന്നു.. കഴിക്കാൻ വേണ്ടി പാത്രം തുറന്ന ഉടനെ ഒരു പെൺകുട്ടി എൻറെ മുന്നിൽ വന്നു നിന്നുകൊണ്ട് എന്നെയും നോക്കിനിൽക്കുന്നു.. എനിക്ക് ആകെ ദേഷ്യം വന്നു.. എൻറെ മുൻപിൽ നിൽക്കുന്ന അവളുടെ കണ്ണുകൾ എൻറെ പാത്രത്തിൽ ആയിരുന്നു.. അല്പം ദേഷ്യത്തോടെ കൂടി ഞാൻ പോ പെണ്ണേ എന്ന് പറഞ്ഞു.. അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ.
കൂടുതൽ നിറയുന്നതും അവളുടെ ചുണ്ടുകൾ കൂടുതൽ വിതുമ്പുന്നതും ഞാൻ കണ്ടു.. എനിക്ക് അത് കണ്ടപ്പോൾ അൽപ്പം പേടി തോന്നി.. എന്തിനാണ് കരയുന്നത്.. കീറിയ തട്ടവും കീറിയ ബാഗും മറച്ചുപിടിച്ചു കൊണ്ട് അവൾ പറഞ്ഞു ഇത്തിരി ചോറ് എനിക്ക് തരുമോ.. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു അവസ്ഥ തോന്നി.. എവിടെയോ ഒരു വേദന എനിക്ക് അനുഭവപ്പെട്ടു അനിയത്തിയില്ലാത്ത എനിക്ക്.. അങ്ങനെ ഞാൻ അവളോട് പറഞ്ഞു പോയി പാത്രം എടുത്തിട്ട് വാ..
അത് കേൾക്കേണ്ട താമസം അവൾ കൂടുതൽ സന്തോഷത്തോടുകൂടി ഓടിപ്പോയി.. അവളുടെ ഓട്ടം കണ്ടപ്പോൾ അവളുടെ അവസ്ഥ അറിയണമെന്ന് എനിക്ക് തോന്നി.. എന്നിലെ അഹങ്കാരം അലിഞ്ഞു പോയതുപോലെ.. അവൾ മടങ്ങിയെത്തി.. കയ്യിൽ കുറച്ച് ഇലകളും ഉണ്ടായിരുന്നു അതെല്ലാം അവൾ നിലത്ത് വിരിച്ചു.. ഞാൻ അതിലേക്ക് ചോറ് ഇട്ടുകൊടുക്കേണ്ട താമസം ഒരു ചെറുപുഞ്ചിരിയോട് കൂടി അതെല്ലാം ആർത്തിയോടുകൂടി അവൾ കഴിച്ചു.. കൈകൾ തട്ടി ഇലകൾ കീറി മണ്ണ് പുരളുന്നത് ഞാൻ കണ്ടു.. ചോറു കൊടുത്തപ്പോൾ അവളുടെ ആർത്തി കണ്ടപ്പോൾ എൻറെ കണ്ണിൽ നിന്നും അല്പം കണ്ണുനീർ വന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…