ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്താണ് ഹൃദയാഘാതം അതുപോലെതന്നെ ഹൃദയസ്തംഭനം എന്ന് പറയുന്നത്.. ഇവ രണ്ടും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ്.. ഹൃദയാഘാതം എന്ന് പറയുമ്പോൾ നമ്മൾ എല്ലാവരും സാധാരണയായി കേട്ടുവരുന്ന ഒരു കാര്യമാണ്.. അതായത് ഹാർട്ടറ്റാക്ക് എന്ന് പറയുന്നതാണ് ഹൃദയാഘാതം.. ഇനി അടുത്തതായി ഹൃദയസ്തംഭനം.
എന്നുവച്ചാൽ ഹൃദയത്തിൻറെ പ്രവർത്തനം നിന്ന് പോകുന്നതിനേയാണ് നമ്മൾ ഹൃദയസ്തംഭനം എന്നു പറയുന്നത്.. ഇവ രണ്ടും തമ്മിലുള്ള ശരിക്കുള്ള വ്യത്യാസം എന്താണ് അതുപോലെ ഹൃദയാഘാതം എങ്ങനെയാണ് ഉണ്ടാകുന്നത്.. നമുക്കറിയാം നമ്മുടെ ഹൃദയം എന്ന് പറയുന്നത് ഒരു പമ്പ് ആണ്. ഈ പമ്പ് പേശികൾ കൊണ്ടാണ് നിർമ്മിതമായിരിക്കുന്നത്.. ഈ പേശികൾക്ക് ആവശ്യത്തിനു ഓക്സിജനും പോഷക ആഹാരങ്ങളും കിട്ടുന്നത്.
ഹൃദയത്തിനകത്തുള്ള 2 ചെറിയ രക്തധമനികൾ ഉള്ളിലൂടെയാണ്.. ഈ രക്തധമനികളെ നമ്മൾ കൊറോണറി ആര്‍ട്ടറീസ് എന്നാണ് പറയുന്നത്.. ഈ രക്ത ധമനികൾക്ക് ഉള്ളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി അതിൻറെ വ്യാസം കുറഞ്ഞ് ഇങ്ങനെ വ്യാസം കുറയുന്ന സമയത്ത് അവിടെ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്.. ഇങ്ങനെ രക്തം കട്ടപിടിച്ച് അവിടെയുള്ള രക്തക്കുഴലുകൾ അടഞ്ഞുപോകുന്ന സമയത്ത് പേശികൾക്ക് ആവശ്യത്തിന് ഓക്സിജനും പ്രാണവായുവും ഒന്നും ലഭിക്കാതെ വരുന്നു ഇതാണ്.
ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.. രണ്ട് രീതിയിൽ ഹാർട്ട് അറ്റാക്ക് വരാൻ മൈനർ ഹാർട്ട് അറ്റാക്ക് അതുപോലെ മേജർ ഹാർട്ടറ്റാക്ക്.. നമ്മുടെ ചെറിയ രക്തധമനികൾക്ക് ഉള്ളിൽ ബ്ലോക്ക് വന്നു കഴിഞ്ഞാൽ അത് മൈനർ ഹാർട്ട് അറ്റാക്ക് എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നു.. എന്നാൽ പ്രധാനപ്പെട്ട രക്ത ധമനികൾക്ക് ഉള്ളിൽ ബ്ലോക്ക് ഉണ്ടായാൽ അത് നമുക്ക് മേജർ ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….