എടി അമ്മ വൃദ്ധസദനത്തിൽ നിന്ന് ചാടിയെന്ന്.. ദൈവമേ ഇത് ആരാ പറഞ്ഞത് ഉണ്ണിയേട്ടാ.. അവിടെനിന്നും ഇപ്പോൾ വിളിച്ചിരുന്നു.. ഇനിയിപ്പോൾ നമ്മൾ എന്താണ് ചെയ്യുക.. ഇനി ഇങ്ങോട്ട് എങ്ങാനും വരുമോ ആ തള്ള.. എന്നാലും കുഴപ്പമില്ല നമ്മൾ നാളെ മസ്കറ്റിൽ പോകുവല്ലേ.. ഇനി നമ്മുടെ പ്രസവമൊക്കെ കഴിഞ്ഞ് തിരിച്ചുവരാൻ എന്തായാലും കുറച്ചു മാസങ്ങൾ എടുക്കും.. ഇവിടെ വന്ന് നമ്മളെ ആരും കാണാതെ ആവുമ്പോൾ താനെ തിരിച്ചു പൊയ്ക്കൊള്ളും..
അതും പറഞ്ഞുകൊണ്ട് രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.. പിറ്റേദിവസം നേരത്തെ തന്നെ രണ്ടുപേരും ഹോസ്പിറ്റലിൽ എത്തി.. പ്രസവ തീയതി പറഞ്ഞിരിക്കുന്നത് നാളെയാണ് ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ് ആയി.. അവിടെയെത്തിയ ഉടൻ അവൾക്ക് ചെറിയതോതിൽ വേദന അനുഭവപ്പെടാൻ തുടങ്ങി.. ഉണ്ണി വേഗം പോയി ഡോക്ടറെ വിവരം അറിയിച്ചു.. അവർ ഡോക്ടർ വരുന്നതും കാത്തു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ മുറിയുടെ മുൻപിൽ.
ആരോ നിൽക്കുന്നതായി അവർക്ക് അനുഭവപ്പെട്ടു.. അയാൾ വാതിൽ തുറന്നു നോക്കിയപ്പോൾ പത്തുമാസം തന്നെ ചുമന്ന് പെറ്റ അമ്മ തൻറെ നേരെ കൈകൾ കൂട്ടി വളരെ ദയനീയമായി നിൽക്കുന്ന ഒരു അവസ്ഥയാണ് കണ്ടത്.. അമ്മയെ കണ്ടതും ആ പ്രസവ വേദനയിലും ഭാര്യ എന്നെ നോക്കി കണ്ണുരുട്ടി.. അവൻ വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു എൻറെ പൊന്നമ്മേ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്.. ഞങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കാൻ ആയിട്ട്..
അവിടെ അമ്മയ്ക്ക് എന്തായിരുന്നു ഒരു കുറവ്.. അമ്മ അതെല്ലാം കേട്ടുകൊണ്ട് വളരെ ദയനീയമായി തന്റെ മകനെ നോക്കി.. എനിക്ക് അവിടെ ഒരു കുറവും ഉണ്ടായിരുന്നില്ല മോനേ.. നല്ല സുഖം തന്നെയായിരുന്നു.. ഞാൻ എൻറെ പേരക്കുട്ടിയെ ഒരു നോക്ക് കണ്ടിട്ട് പൊയ്ക്കോളാം എന്ന് പറയു.. ഈയൊരു കാര്യത്തിന് എൻറെ മോൻ ഒരു തടസ്സവും പറയരുത്.. അവൻ തിരിച്ച് ഭാര്യയെ നോക്കി അവൾ ദേഷ്യം കൊണ്ട് തല തിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….