ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് കൗമാരക്കാരായ പെൺകുട്ടികളിൽ വളരെ അധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു ഗൈനക്കോളജിക്കൽ പ്രോബ്ലം ആയിട്ടുള്ള ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദന എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. കണക്കുകൾ പ്രകാരം 50 ശതമാനം പെൺകുട്ടികൾക്കും ഈ ഒരു ആർത്തവ സമയത്ത്.
വളരെ അതികഠിനമായ വേദന അനുഭവപ്പെടാറുണ്ട് എന്നാണ് പറയുന്നത്.. എന്നുവച്ചാൽ രണ്ടിൽ ഒരു കുട്ടിക്ക് വീതം വയറുവേദനയുടെ ബുദ്ധിമുട്ടുകൾ വല്ലാത്ത രീതിയിൽ അവർ അനുഭവിക്കുന്നുണ്ട്.. ഇതിൽ തന്നെ 10% കുട്ടികൾക്കും വയറുവേദന കാരണം ഒന്നോ രണ്ടോ ദിവസം വരെ സ്കൂളിൽ ലീവ് എടുക്കുക അല്ലെങ്കിൽ മുതിർന്ന ആളുകളാണെങ്കിൽ അവരുടെ ജോലിക്ക് ലീവ് എടുക്കുക തുടങ്ങിയ പ്രശ്നങ്ങൾ വരാറുണ്ട്.. അതായത്.
അവരുടെ ദൈനംദിന പ്രവർത്തികളെ അത്രയും ബാധിക്കുന്ന രീതിയിൽ ഉള്ള പ്രശ്നങ്ങൾ 10% കുട്ടികളിലെങ്കിലും കണ്ടുവരുന്നുണ്ട്.. ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദന പൊതുവേ രണ്ട് രീതിയിലാണ് ഉള്ളത്.. ആദ്യത്തേത് പ്രൈമറി ഡിസ്മനോറിയ എന്ന് പറയും.. കണ്ടീഷനിൽ യാതൊരു രോഗ കാരണങ്ങളും ഉണ്ടാവില്ല.. അതായത് പെൽവിക് ഓർഗൻസ് ആയിട്ടുള്ള നമ്മുടെ ഗർഭപാത്രം ആണെങ്കിലും നമ്മുടെ ഓവറീസ്.
ആണെങ്കിലും അതായത് അണ്ഡാശയം ആണെങ്കിലും സർവിക്സ് ആണെങ്കിലും വജൈന ആണെങ്കിലും ഒന്നും യാതൊരു രീതിയിലുള്ള രോഗങ്ങളും കുഴപ്പങ്ങളും ഒന്നും ഉണ്ടാവില്ല.. എല്ലാ അവയവങ്ങളും പെർഫെക്റ്റ് ആയി തന്നെ വർക്ക് ചെയ്യുന്നുണ്ടാവും.. പക്ഷേ ആർത്തവ സമയത്ത് പെൺകുട്ടികളിൽ വളരെ അസഹനീയമായ വേദന ഉണ്ടാകാറുണ്ട്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..