ഹോസ്പിറ്റൽ വരാന്തയുടെ അപ്പുറത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് നീട്ടികെട്ടിയ അയയിൽ തൻറെ മുണ്ടിനും ഷർട്ടിനും ഒപ്പം ഭാര്യയുടെ സാരിയും ബ്ലൗസും മറ്റ് അടിവസ്ത്രങ്ങളും അലക്കി ഇടുന്നത് കണ്ടപ്പോൾ ആണ് ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്.. കറുത്ത മെലിഞ്ഞ അയാളുടെ വളർന്നുകിടക്കുന്ന താടിയും മുടിയും കുറച്ചൊക്കെ നരച്ചിട്ടുണ്ട്.. അയാളുടെ മുഖത്ത് കൂടുതൽ നിരാശയും ദുഃഖവും നിഴലിച്ച് കാണാമായിരുന്നു.. എന്നെപ്പോലെ പലരും അയാളെ നോക്കുന്നുണ്ട്.
എങ്കിലും അയാൾ ആരെയും ശ്രദ്ധിക്കാതെ അലക്കിയ തുണികൾ അഴയിൽ വിരിച്ചിട്ടു.. എന്നിട്ട് ഒഴിഞ്ഞ ബക്കറ്റുമായി എൻറെ മുന്നിലൂടെ അയാൾ നടന്നുപോകുമ്പോൾ എൻറെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നു.. ഞാൻ അപ്പോഴും ചിരിക്കാൻ മറന്ന് അയാളെ തന്നെ നോക്കി നിൽക്കുകയാണ്.. അച്ഛാ അമ്മ വിളിക്കുന്നു.. മോള് വന്ന് വിളിച്ചപ്പോൾ അവൾക്കൊപ്പം ഭാര്യകിടക്കുന്ന വാർഡിലേക്ക് നടന്നു.. രോഗിയും കൂട്ടിന് വന്നിരിക്കുന്ന ആളുകളും.
ഒക്കെയായി അവിടെ വളരെ ബഹളം ആയിരുന്നു.. എൻറെ കണ്ണുകൾ അവിടെ ആകെ ആ മെലിഞ്ഞ മനുഷ്യനെ തിരയുകയായിരുന്നു.. ഏട്ടൻ എന്തായാലും മോളെയും കൂട്ടി വീട്ടിൽ പൊയ്ക്കോളൂ.. അമ്മ ഇവിടെ എൻറെ അടുത്ത് നിന്നോളു.. ഭാര്യ അത് പറയുമ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് അത് വേണ്ട അമ്മ മോളെയും കൂട്ടി പൊയ്ക്കോളൂ ഞാൻ ഇവിടെ നിന്നോളാം.. ഞാൻ കട്ടിലിൽ ഇരുന്നുകൊണ്ട് അത് പറയുമ്പോഴും എൻറെ കണ്ണുകൾ ആ മനുഷ്യനെ തിരയുകയായിരുന്നു..
എന്നാൽ മോള് അമ്മയുടെ കൂടെ പൊയ്ക്കോ.. പിന്നെ കുരുത്തക്കേടുകൾ ഒന്നും കാണിക്കരുത് കേട്ടോ.. എന്നാൽ പിന്നെ അലക്കാനുള്ള തുണികൾ കൂടി കൊണ്ടുപോകാം അതും പറഞ്ഞുകൊണ്ട് അമ്മ കട്ടിലിന്റെ അടിയിലുള്ള കവറിൽ ഇട്ടിരുന്ന അവളുടെ മുഷിഞ്ഞ തുണികൾ എടുത്തുകൊണ്ടു പോകാൻ ബാഗിൽ വെച്ച് നടന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…