അവൾ അയാളോട് മുഖത്ത് അടിച്ചത് പോലെ തന്നെ പറഞ്ഞു സേതുവേട്ടാ ഇനി സഹായം എന്നു പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വരരുത്.. നാട്ടുകാർ ഓരോരോ കഥകൾ പറഞ്ഞുണ്ടാക്കുന്നു അത് കേൾക്കുമ്പോൾ തന്നെ എൻറെ തൊലി ഉരിഞ്ഞു പോകുന്നു.. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലും മാനം മാത്രം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല.. ഒരു ഗതിയിൽ ഇല്ലാതെ ആയിക്കഴിഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ഇത്തിരി വിഷം കഴിച്ച് ഈ ജീവിതം അവസാനിപ്പിക്കും അത്രതന്നെ..
പതിവുപോലെ അന്നും വൈകുന്നേരം വീടിൻറെ മുൻപിൽ സേതുവേട്ടൻ വന്നപ്പോഴാണ് അവൾ അത് പറഞ്ഞത്.. കുറെ നാളുകൾക്കു ശേഷം ആണ് അവൾ ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത് ഞാൻ കേൾക്കുന്നത്.. പെട്ടെന്ന് അവൾ വെട്ടി തുറന്നു പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സേതുവേട്ടന്റെ മുഖം ഞാൻ ശ്രദ്ധിച്ചു.. ആരെങ്കിലും അവൾ പറയുന്നത് കേട്ടോ എന്ന് അറിയാൻ വേണ്ടി മുഖം ചുറ്റും ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു..
അതിനുശേഷം കയ്യിലുണ്ടായിരുന്ന കവർ വീടിൻറെ മുൻവശത്ത് വച്ചിട്ട് ഞങ്ങളോട് ഒന്നും പറയാൻ നിൽക്കാതെ ഞങ്ങളെ ഒന്ന് നോക്കുകപോലും ചെയ്യാതെ തിരിഞ്ഞു നടന്നു.. ഒന്ന് ആദ്യമായാണ് ആ മനുഷ്യൻ തല കുമ്പിട്ട് നടക്കുന്നത് കാണുന്നത്.. അയാൾ പോയതും അവൾ വേഗം വാതിൽ അടച്ച് അതിന് താഴെയിരുന്നു പൊട്ടിക്കരഞ്ഞു.. ചേച്ചി കരയുന്നത് കണ്ടപ്പോൾ ഞാൻ വേഗം അടുത്തേക്ക് ഓടിപ്പോയി.. അപ്പോൾ ചേച്ചി എന്നെയും കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു..
രണ്ടുപേരുടെയും സങ്കടം മുഴുവൻ തീരുന്നതുവരെ അവിടെത്തന്നെ നിന്ന് കരഞ്ഞുകൊണ്ടിരുന്നു.. ഞാൻ കണ്ണുനീർ തുടച്ചുകൊണ്ട് അല്പം മാറി നിന്നുകൊണ്ട് ചേച്ചിയോട് പറഞ്ഞു എങ്കിലും ചേച്ചി ഇത്രയ്ക്ക് സേതുവേട്ടനോട് പറയേണ്ടതില്ലായിരുന്നു.. അങ്ങനെ വേണം മോളെ.. അതൊരു ഉറച്ച മനസ്സിൽ നിന്നുള്ള തീരുമാനമാണ് എന്നുള്ളത് എനിക്ക് മനസ്സിലായി.. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ സേതുവേട്ടനെ കുറിച്ച് സംസാരിച്ചത് ഇല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….