ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ കാണുന്ന ദാതു ലവ്ണങ്ങളുടെ ന്യൂനത കൊണ്ടുവരുന്ന ഒരു രോഗമാണ് വിളർച്ച അഥവാ അനീമിയ എന്നുപറയുന്നത്.. അനീമിയ എന്ന് പറയുന്നത് നമ്മുടെ മൂന്നിലൊന്ന് ജനവിഭാഗത്തിൽ വരുന്ന ഒരു രോഗം ആയതുകൊണ്ട് തന്നെയാണ് ഏപ്രിൽ മാസം ഏഴാം തീയതി വേൾഡ് അനീമിക് ഡേ ആയി നമ്മൾ ആചരിക്കുന്നത്..
കാരണം അത്രമാത്രം പ്രാധാന്യം ഈ പറയുന്ന അനീമിയ എന്നുള്ള വിഷയത്തിലുണ്ട്.. അനീമിയ എന്നുള്ള വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്ന് ഉണ്ടായതാണ്.. അതിൻറെ അർത്ഥം തന്നെ രക്തം കുറയുക എന്നുള്ളത് ആണ്.. അനീമിയ എന്ന് പറയുന്നത് ഒരുപാട് രോഗങ്ങളെ വളരെ കോമൺ ആയി വിളിക്കുന്ന ഒരു പേരാണ്.. പല വിഭാഗങ്ങളിൽ പെട്ട അനീമിയ ഉണ്ട്.. എന്നിരുന്നാലും ഇതിൽ തന്നെ ഹീമോഗ്ലോബിൻ കുറയുന്നത് കൊണ്ടുവരുന്ന അയൺ ഡെഫിഷ്യൻസി അനീമിയ ആണ്.
ഏറ്റവും മുന്നിൽ നിൽക്കുന്നത്.. അതിനു തൊട്ടു പിന്നാലെ വൈറ്റമിൻ ബി 12 കുറയുന്നത് മൂലം ഉണ്ടാകുന്ന അനീമിയ ആണ് ഉള്ളത്.. എന്തുകൊണ്ടാണ് നമുക്ക് ഇത്തരം അനീമിയ എന്നുള്ള പ്രശ്നങ്ങൾ വരുന്നത്.. എന്തൊക്കെയാണ് ഇതിന് പിന്നിലെ ലക്ഷണങ്ങൾ.. ഈ ഒരു അസുഖത്തെ നമുക്ക് എങ്ങനെ മറികടക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് പരിശോധിക്കാം .. അനീമിയ ആയി വരുന്ന രോഗികൾ പലപ്പോഴും നമ്മുടെ അടുത്ത് പറയുന്ന ലക്ഷണങ്ങൾ ഉണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എപ്പോഴും ശരീരത്തിലെ ക്ഷീണം അനുഭവപ്പെടുന്നു.. പണ്ട് ഞാൻ വളരെ ആക്റ്റീവ് ചെയ്തിരുന്ന പല ജോലികളും ഇന്ന് എനിക്ക് ശ്രദ്ധയോടുകൂടി ചെയ്യാൻ കഴിയുന്നില്ല.. ചിലപ്പോൾ മാതാപിതാക്കൾ ഇത്തരം പരാതികളും ആയി വരാറുണ്ട് അവരുടെ മക്കൾക്ക് കൂടുതൽ ശ്രദ്ധയില്ല അല്ലെങ്കിൽ പഠിക്കുന്നില്ല എന്നൊക്കെ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….