എന്താണ് മൈൽഡ് സ്ട്രോക്ക് എന്ന് പറയുന്നത്.. ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ ദിവസം ഒരു വ്യക്തി വന്ന് പറഞ്ഞിരുന്നു ഡോക്ടറെ എൻറെ അമ്മ നല്ല ആക്ടീവ് ആയിട്ട് ആയിരുന്നു ഓരോ ജോലികളും ചെയ്തിരുന്നത് പക്ഷേ ഇപ്പോൾ കുറേ ദിവസമായിട്ട് എവിടെയെങ്കിലും ഒന്ന് ഇരുന്നാൽ മതി അല്ലെങ്കിൽ ഒന്ന് കിടന്നാൽ മതി എന്നൊക്കെയുള്ള ഒരു തോന്ന ലാണ് ഇപ്പൊ പറയുന്നത്.. അതുപോലെതന്നെ.

മുൻപ് ഒരുപാട് സംസാരിക്കുന്ന വ്യക്തിയായിരുന്നു പക്ഷേ ഇപ്പോൾ ആരോടും സംസാരിക്കാൻ തന്നെ തീരെ താല്പര്യം ഇല്ലാതായി.. അപ്പോൾ ഇത്തരം ക്ഷീണവും അതുപോലെ തന്നെ ആക്ടീവ് ഇല്ലായ്മയും ഒക്കെ ഉണ്ടായപ്പോൾ പലതരം ആയുർവേദ പരമായ മരുന്നുകളും വാങ്ങി കഴിച്ചുനോക്കി.. അതുപോലെതന്നെ രക്തക്കുറവാണ് എന്ന് കരുതി പലതരം ടോണിക്ക് പോലുള്ളവ വാങ്ങി കഴിച്ചു നോക്കി.. അതുപോലെ പലതരം പ്രോട്ടീൻ പൗഡർ വാങ്ങി കൊടുത്തു.

നോക്കി പക്ഷേ എന്നിട്ടും യാതൊരു റിസൾട്ട് ഉണ്ടാവില്ല.. അപ്പോൾ ഇതിന് പിന്നിലുള്ള പ്രധാന കാരണമെന്താണ് എന്ന് മനസ്സിലാക്കാനും കഴിയുന്നില്ല.. അപ്പോൾ അങ്ങനെ ഇരിക്കയാണ് സിടി ബ്രെയിൻ ചെയ്തത്.. അതിൽനിന്നാണ് മനസ്സിലായത് അവർക്ക് മൈൽഡ് സ്ട്രോക്ക് ആണ് എന്നുള്ളത്.. അപ്പോൾ ഇതുപോലെതന്നെ ഒരുപാട് ആളുകൾ നമ്മുടെ വീട്ടിലും ചിലപ്പോൾ ഉണ്ടാവാം.. അതായത് ഇത്തരം മൈൽഡ് സ്ട്രോക്ക് വന്ന്.

അതിന്റെ ഭാഗമായിട്ട് ചിലപ്പോൾ ചുണ്ടുകൾ കോടി പോകാം.. അതുപോലെ കണ്ണുകൾ അടയ്ക്കാനുള്ള ബുദ്ധിമുട്ട് വരും.. ചിലപ്പോൾ അതുവരെ വളരെ നോർമലായി അല്ലെങ്കിൽ സോഫ്റ്റ് ആയി സംസാരിച്ചിരുന്ന വ്യക്തി പിന്നീട് ഭയങ്കര റൂഡ് ആയി സംസാരിക്കാൻ തുടങ്ങും.. അതുപോലെതന്നെ വളരെ ആക്ടീവ് ആയിരുന്നു അത് വ്യക്തി പെട്ടെന്ന് തന്നെ ഓഫ് ആയി പോകുന്ന ഒരു അവസ്ഥ ഉണ്ടാകും.. അപ്പോൾ ഇത്തരം ലക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ ശരിയായ ടെസ്റ്റുകൾ ചെയ്താൽ മാത്രമേ നമുക്ക് അതിനുള്ള പിന്നിലുള്ള കാരണത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *