വെരിക്കോസ് വെയിൻ വരാതിരിക്കാനും വന്ന പ്രശ്നം മാറ്റിയെടുക്കാനും സഹായിക്കുന്ന ഇൻഫർമേഷൻ..

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതും. മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് വളരെയധികം ആളുകളിൽ വളരെയധികം കോമൺ ആയി കണ്ടുവരുന്ന അതുപോലെതന്നെ വളരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ എന്നുള്ളത്.. ഇത് പ്രായമായ ആളുകളിലാണ് കൂടുതലും കണ്ടുവരുന്നത്.. അപ്പോൾ ഈ ഒരു പ്രശ്നത്തെ നമുക്ക് എങ്ങനെ ട്രീറ്റ്മെൻറ് പരിഹരിക്കാം എന്നുള്ള കാര്യത്തെ കുറിച്ചാണ്.

ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഈ വെരിക്കോസ് വെയിൻ എന്നുപറയുന്നത് നമ്മുടെ തൊലിയുടെ അടിയിൽ ഉള്ള അശുദ്ധ രക്തക്കുഴലുകൾ ആണ്.. അതിന് നോര്‍മലി താഴെ നിന്ന് മുകളിലേക്ക് അതായത് നമ്മുടെ കാലിൽ നിന്ന് ഹൃദയത്തിലേക്ക് അശുദ്ധ രക്തം ഒഴുക്കേണ്ട രക്തക്കുഴലുകളാണ്.. അപ്പോൾ ഇത്തരം എങ്ങനെയാണ് തടിച്ച വീർത്ത് വലുതാകുന്നത് എന്ന് ചോദിച്ചാൽ നമ്മൾ കൂടുതൽ ആളുകളും നിന്ന് ജോലി ചെയ്യുന്നവരാണ്..

ദൈവം നമുക്ക് രണ്ട് കാലുകൾ തന്നിട്ടുണ്ട് പക്ഷെ അതിനുള്ള പ്രശ്നം എന്താണ് എന്ന് ചോദിച്ചാൽ ഗ്രാവിറ്റി കാരണം അവിടെ അശുദ്ധ രക്തം കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണ്.. അപ്പോൾ നോർമലി ഒരാൾക്ക് എന്തുകൊണ്ടാണ് വെരിക്കോസ് വെയിൻ വരുന്നില്ല എന്ന് പറഞ്ഞാൽ ഈ വെയിനുകളുടെ ഉള്ളിൽ ചെറിയ വാൽവുകൾ ഉണ്ട്.. അതായത് കുറെ കണക്റ്റിംഗ് വെയിൻസ് ഉണ്ട്.. ഈ വെയിൻസ് എല്ലാം ടൈറ്റായി ഇരിക്കുന്നതുകൊണ്ടാണ്.

താഴെ നിന്ന് രക്തഓട്ടം മുകളിലേക്ക് ഒഴുകി കഴിയുമ്പോൾ ആണ് അത് വീണ്ടും താഴേക്ക് പോകാതെ ഇരിക്കുന്നത്.. അത് ഈ വാൽവുകൾ താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ അത് തുറക്കും അതുപോലെ മുകളിലേക്ക് പോയിക്കഴിഞ്ഞാൽ ആ വാൽവുകൾ ഉടനടി ക്ലോസ് ആവുകയും ചെയ്യും.. അപ്പോൾ നമ്മൾ എഴുന്നേൽക്കുമ്പോൾ ആ രക്തം വീണ്ടും താഴേക്ക് എത്തുന്നില്ല.. അതാണ് ഈ വെരിക്കോസ് വെയിൻ ഇല്ലാതെ സൂക്ഷിക്കുന്ന വാൽവ് എന്ന് പറയുന്നത്.. പക്ഷേ ചില ആളുകളിൽ ഇത്തരം വാൽവുകൾ ലൂസ് ആകുമ്പോൾ മുകളിലേക്ക് പോയ രക്തം ചിലപ്പോൾ ലീക്കാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *