വിവാഹം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ട് ഭാര്യ മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകുമ്പോൾ ഞങ്ങളുടെ മകൾക്ക് രണ്ട് വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.. രാവിലെ ഫോണിൽ വന്ന ഒരു മെസ്സേജ് ഇങ്ങനെ എനിക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ പോകുന്നു.. ദയവുചെയ്ത് ഞങ്ങളെ ആരും ശല്യം ചെയ്യരുത് എന്നായിരുന്നു ആ ഒരു മെസ്സേജ്.. ഞാൻ അപ്പോൾ തന്നെ പെട്ടെന്ന് അവളുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു..
ഞാൻ അതെല്ലാം കൂടി കേട്ടപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിശ്ചലനായി ഒരു നിമിഷം നിന്നുപോയി.. അതിനിടയിൽ മകൾ എനിക്ക് കരയുന്നുണ്ടായിരുന്നു അപ്പോഴാണ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നത്.. ഞാൻ പെട്ടെന്ന് തന്നെ അവളുടെ വീട്ടിലേക്ക് വിളിച്ചിരുന്നു പക്ഷേ അവരും പറഞ്ഞു അവിടെയും വന്നത് ഇതുപോലെ ഒരു മെസ്സേജ് മാത്രമാണ് എന്നുള്ളത്.. വൈകാതെ തന്നെ അവളുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വന്നിരുന്നു..
പിന്നീട് മറ്റു ബന്ധുക്കളും കുടുംബക്കാരും ഒക്കെ കാര്യം അറിഞ്ഞ വീട്ടിൽ വന്ന് നിറഞ്ഞു.. ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങുകയേ ചെയ്തില്ല.. രണ്ടുദിവസം ഞാൻ ഭക്ഷണവും കഴിച്ചില്ല.. ശരിക്കും വീട് ഒരു മരണതുല്യമായി മാറിക്കഴിഞ്ഞിരുന്നു.. അവൾക്ക് അങ്ങനെ ചെയ്യാൻ എങ്ങനെയാണ് കഴിഞ്ഞത് എന്നുള്ളതിനെ കുറിച്ച് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിയില്ല.. ദിവസങ്ങൾ ഒരുപാട് കഴിഞ്ഞുപോയി എങ്കിലും.
മാറാതെ പിടിച്ച ഓർമ്മകളിൽ നിന്നും എനിക്ക് പുറത്തുവരാൻ കഴിഞ്ഞിരുന്നില്ല.. കുഞ്ഞിൻറെ കാര്യം ആലോചിച്ച് നീ വിഷമിക്കേണ്ട അവളെ ഞങ്ങൾ നോക്കിക്കോളാം എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ ഒന്നും തിരിച്ചറിയാതെ നിഷ്കളങ്കമായി എന്നെ നോക്കി ചിരിക്കുന്ന കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ഞാൻ പറഞ്ഞു ഇല്ലച്ഛ എനിക്ക് അവളെ കുറിച്ച് ഓർത്ത് ഒരു വിഷമവുമില്ല.. അവൾ ചിരിക്കുന്നത് കണ്ടില്ലേ നിങ്ങൾ ദയവ് ചെയ്ത് അവളെയും കൂടി എന്നിൽ നിന്ന് നിങ്ങൾ തട്ടിപ്പറക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….