ഉമ്മ എൻറെ ഷർട്ടിന്റെ പോക്കറ്റിലെ 500 രൂപ എങ്ങനെയാണ് കീറിയത്.. ഉമ്മയോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ള കാര്യമല്ലേ അലക്കാൻ വേണ്ടി ഷർട്ട് എടുക്കുമ്പോൾ പോക്കറ്റ് എപ്പോഴും ശ്രദ്ധിക്കണം എന്നുള്ള കാര്യം.. മോനെ അത് ഞാനല്ല അലക്കിയത് സാബിയ ആണ്.. ഉമ്മയുടെ വായിൽ നിന്ന് വീണ മറുപടി കേട്ടതും നേരെ പെങ്ങളുടെ അടുത്തേക്ക് ചെന്നു.. അലക്കാൻ എടുക്കുമ്പോൾ നല്ലപോലെ ശ്രദ്ധിക്കണ്ടടി.. എൻറെ പോക്കറ്റിൽ ഉണ്ടായിരുന്ന 500 രൂപ കീറിപ്പോയി..
നിനക്ക് അല്ലെങ്കിലും ഒരു ശ്രദ്ധയുമില്ല.. അലക്കീട്ടാണെങ്കിലോ ഒട്ടും ചളിയും പോയിട്ടില്ല.. ഇത് ആർക്കുവേണ്ടിയാണ് ചെയ്യുന്നത്.. നിൻറെ പണി മൊത്തം ആർക്കോവേണ്ടി ചെയ്യുന്നതുപോലെയാണ്.. നീ വെറുതെ നിന്ന് കാറണ്ട തിരക്കിന്റെ ഇടയിൽ വിട്ടുപോയതാണ്.. ഇനിമുതൽ എന്റെ ഷർട്ട് നീ അലക്കണ്ട ഉമ്മ അലക്കിക്കൊള്ളും.. പൈസ കീറിയതിന്റെ കലി മൊത്തം അവളോട് തീർത്ത് ആണ് മനസ്സൊന്ന് ശാന്തമായത്.. നാളെ പണി ഇല്ലാത്തതാണ്.
അതുകൊണ്ട് നല്ലപോലെ ഒന്ന് ഉറങ്ങണം.. എന്നും നേരത്തെ തന്നെ പോകുന്നത് കൊണ്ട് ഉറക്കം കുറവാണ്.. പണിയും കഴിഞ്ഞ് അങ്ങാടി കറക്കവും കഴിഞ്ഞ് വരുന്നത് തന്നെ പാതിരാത്രിക്കാണ്.. അതുകൊണ്ടുതന്നെ ഉറക്കം തീരെ കിട്ടുന്നില്ല.. അങ്ങനെ തൻറെ ദിവസത്തെ വിലപ്പെട്ട കാര്യങ്ങൾ ചിന്തിച്ചു കൂട്ടിയാണ് ഉറങ്ങാൻ കിടന്നത്.. രാവിലെ തന്നെ വാതിൽ മുട്ടുന്നു.. എടാ വാതിൽ തുറക്ക്.. നീ കാര്യം പറയ് എനിക്ക് എഴുന്നേൽക്കാൻ വയ്യ..
എടാ എനിക്ക് കോളേജിൽ പോകേണ്ട ആദ്യത്തെ ബസ് പോയി. ഇനി അടുത്ത ബസ്സിൽ നല്ല തിരക്കായിരിക്കും.. കഴിഞ്ഞദിവസം ആ ബസ്സിൽ കയറിയിട്ട് വീഴാൻ പോയതാണ് ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്.. അതുമാത്രമല്ല കോളേജിൽ എത്താനും വൈകുകയും ചെയ്യും.. നീ എന്തായാലും ഒന്ന് എന്നെ ജംഗ്ഷൻ വരെ ബൈക്കിൽ കൊണ്ട് ആക്കി തരുമോ.. എന്നെക്കൊണ്ട് പറ്റില്ല നീ എന്തായാലും പഠിക്കാൻ പോവുകയല്ലേ കുറച്ചൊക്കെ സഹിച്ചു പഠിക്ക്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…