ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് വളരെയധികം ആളുകളിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന ഒരു രോഗത്തെക്കുറിച്ചാണ്..അതാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നു പറയുന്നത്.. ഈ പക്ഷാഘാതം എന്നു പറയുന്നത് ഇന്ന് വളരെയധികം കോമൺ ആയി കണ്ടുവരുന്ന ഒന്നാണ് ഇത് നമ്മുടെ കുടുംബത്തിൽ ഒരാൾക്കെങ്കിലും ഉണ്ടായിട്ടുണ്ടാവും.. അപ്പോൾ ഈ ഒരു അസുഖം വരുമ്പോൾ എങ്ങനെയാണ്.
ചികിത്സിക്കേണ്ടത് അതുപോലെ ഇപ്പോഴത്തെ ആധുനിക ചികിത്സാ രീതികൾ എന്തൊക്കെ യാണ് അതുപോലെ ഓപ്പൺ സർജറി ഇല്ലാതെ എങ്ങനെ ഈ പ്രശ്നം നമുക്ക് ചികിത്സിച്ച് പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. ആദ്യം നമുക്ക് ഈ ഒരു പക്ഷാഘാതം എന്നുള്ള അസുഖത്തെ എങ്ങനെ വേർതിരിക്കാം.. അത് പ്രധാനമായും രണ്ട് രീതിയിലാണ് ഉള്ളത്.
ഒന്നാമതായി തലച്ചോറിലെ രക്തക്കുഴൽ പൊട്ടിയിട്ട് ഉണ്ടാകുന്ന ഹെമറാജിക് സ്ട്രോക്ക്.. അതായത് അമിത രക്തസ്രാവം മൂലം ഉണ്ടാകുന്ന സ്ട്രോക്ക് ആണ് ഇത്.. അല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞിട്ട് ഉണ്ടാകുന്ന സ്ട്രോക്ക്.. ഇതിനെ എസ്കീമിക്ക് സ്ട്രോക്ക് എന്ന് പറയുന്നു.. ഈയൊരു സ്ട്രോക്ക് ആണ് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നത്.. അതായത് നമ്മുടെ തലച്ചോറിന്റെ വലിയൊരു രക്തക്കുഴൽ അടയുമ്പോൾ അത്രയും ഭാഗത്തേക്ക് രക്ത ഓട്ടം ഉണ്ടാവുന്നില്ല.
തുടർന്ന് അവിടെയുള്ള ദശകൾ കരിഞ്ഞുപോകുന്നു.. അതു കാരണമാണ് ഇത്തരം ഒരു സ്ട്രോക്ക് സംഭവിക്കുന്നത്.. അപ്പോൾ ഈ ഒരു സ്ട്രോക്ക് ആർക്കെല്ലാം ആണ് വരാൻ സാധ്യത ഉള്ളത്.. പണ്ടൊക്കെ നമ്മൾ ധരിച്ചു വച്ചിരുന്ന ഒരു കാര്യം ഈ അസുഖം പ്രായമുള്ള ആളുകൾക്ക് മാത്രമാണ് വരുന്നത് എന്നുള്ളതായിരുന്നു.. എന്നാൽ ശരിക്കും അങ്ങനെയല്ല ഇത് ഏത് വയസ്സിലുള്ള അല്ലെങ്കിൽ ഏത് പ്രായക്കാർക്കും വരാൻ സാധ്യതയുള്ള ഒന്ന് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….