പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രോ.സ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കവും അതിൻറെ പ്രധാനപ്പെട്ട കാരണങ്ങളും ലക്ഷണങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മധ്യവയസ്കരായ ഏകദേശം 40 അല്ലെങ്കിൽ 45 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് വരുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം എന്ന് പറയുന്നത്.. പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നു പറഞ്ഞാൽ നമ്മുടെ മൂത്രസഞ്ചിയുടെ തൊട്ടു താഴെയായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്.. ഇത് പുരുഷന്മാർക്ക് മാത്രമേ ഉള്ളൂ.. ആ ഒരു ഗ്രന്ഥി കുറച്ച് നമുക്ക് പ്രായമാകുമ്പോൾ അത് തനിയെ വലുതാകും മിക്കവാറും ആളുകൾക്ക് അത് ക്യാൻസർ.

അല്ലാത്ത ഒരു വീക്കം ആവും പക്ഷേ ഒരു പ്രത്യക്ഷതമാനം ആളുകൾക്കും അത് ക്യാൻസർ പോലുള്ള വീക്കം ആവും.. അപ്പോൾ ക്യാൻസർ അല്ലാത്ത വീക്കം ആണ് ഉണ്ടാകുന്നത് എങ്കിൽ അതിന് എന്ത് ചികിത്സകളാണ് നൽകേണ്ടത് അതുപോലെ അതെങ്ങനെയൊക്കെയാണ് നമുക്ക് അനുഭവപ്പെടുക തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. ഇതിനെയാണ് നമ്മൾ ബിപിഎച്ച് എന്ന് പറയുന്നത്.. ഈ ഒരു പ്രശ്നമുണ്ടാകുമ്പോൾ നമുക്ക് എന്താണ് സംഭവിക്കുന്നത്.

എന്ന് ചോദിച്ചാൽ നമ്മുടെ മൂത്രസഞ്ചിയിൽ നിന്ന് പോകുന്ന ഒരു ട്യൂബ് ഉണ്ട്.. അതായത് മൂത്രം പോകുന്ന യൂറിത്ര എന്ന് പറയുന്ന ഒരു ട്യൂബ് ഉണ്ട്.. ആ ഒരു ട്യൂബ് നമ്മുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ നടുവിൽ കൂടെയാണ് പോകുന്നത്.. അപ്പോൾ നമ്മുടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം വയ്ക്കുമ്പോൾ ആ ട്യൂബിന് ദ്വാരം വളരെ ചെറുതാവും അപ്പോൾ ബേസിക്കലി ആ ഒരു ട്യൂബ് അടഞ്ഞുപോകും.. അപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ മൂത്രം ശരിക്ക് പോവില്ല.. അപ്പോൾ അത് എങ്ങനെയാണ് അനുഭവപ്പെടുക.

എന്ന് ചോദിച്ചാൽ ഫസ്റ്റ് നമ്മുടെ മൂത്രത്തിന്റെ സ്പീഡ് കുറയും.. അപ്പോൾ ചില ആളുകൾക്ക് മൂത്രം മുഴുവനായി ഒഴിഞ്ഞു പോകില്ല അതായത് ഒഴിച്ചാലും വീണ്ടും ഉണ്ട് എന്ന് തോന്നുന്നു.. അതായത് വീണ്ടും വീണ്ടും മൂത്രം ഒഴിക്കാനുള്ള ഒരു തോന്നൽ ഉണ്ടായിക്കൊണ്ടിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *