ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ആളുകളെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് കരിമംഗല്യം അഥവാ മെലാസ്മ എന്ന് പറയുന്നത്.. ഇപ്പോൾ സ്ത്രീകളിലും പുരുഷന്മാരിലും ഒക്കെ ഈ ഒരു പ്രശ്നം വളരെ സാധാരണയായി കണ്ടുവരുന്നുണ്ട്.. പലപ്പോഴും പലരും ഈ ഒരു പ്രശ്നം പറഞ്ഞുകൊണ്ട് മാത്രം ക്ലിനിക്കിലേക്ക് വരാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
എന്താണ് കരിമംഗല്യം എന്നും അതുപോലെ ഈ ഒരു പ്രശ്നത്തെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ അല്ലെങ്കിൽ പരിഹരിക്കാൻ കഴിയും എന്നും അതുപോലെ ഈ അസുഖം എന്തുകൊണ്ട് ഒക്കെയാണ് ഉണ്ടാകുന്നത് എന്നും അതുപോലെ ഈയൊരു പ്രശ്നത്തെ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുമോ എന്നുള്ള കാര്യമൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കരിമംഗല്യം എന്നു പറയുന്നത്.
നമ്മുടെ സ്കിന്നിൽ അല്ലെങ്കിൽ നമ്മുടെ തൊലിയിൽ ഒക്കെ പലതരത്തിലുള്ള കളർ വ്യത്യാസം അതായത് ഒരു പാച്ച് പോലെ അല്ലെങ്കിൽ ഒരു പാടുകൾ പോലെ നമ്മുടെ മുഖത്ത് ഉണ്ടാവുന്നു.. ഇതിനെ മുഖത്ത് പിഗ്മെന്റേഷൻസ് വരുന്നു എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ ഈ ഒരു ബുദ്ധിമുട്ട് എവിടെയൊക്കെയാണ് വരുന്നത് എന്ന് ചോദിച്ചാൽ ഈ ഒരു പ്രശ്നം കൂടുതലായി കാണുന്നത് മുഖത്ത് തന്നെയാണ്.. മുഖത്തെ എന്നു പറയുമ്പോൾ.
നമ്മുടെ കവിളിന്റെ രണ്ട് ഭാഗങ്ങളിലായിട്ട് വരാം.. അതുപോലെ നെറ്റിയിൽ വരാൻ അല്ലെങ്കിൽ നമ്മുടെ കഴുത്തിന്റെ ഭാഗങ്ങളിലേക്ക് ഇറങ്ങിവരാം അതുപോലെ മൂക്കിൻറെ താഴ്ഭാഗങ്ങളിൽ വരാം.. പലപ്പോഴും ഇത് സിമെട്രിക്കൽ ആയിട്ടാണ് ഉണ്ടാവുക അതായത് ഒരു ഭാഗത്തുണ്ടെങ്കിൽ അതുപോലെതന്നെ മറ്റേ സൈഡിലും ഉണ്ടാവും എന്നുള്ളത്.. അതായത് നിങ്ങളുടെ ഒരു കവിളിൽ ഉണ്ടെങ്കിൽ അതുപോലെ തന്നെ മറ്റേ കവിളിലും വരാം.. അതുപോലെതന്നെ ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്.. 90% ഈ ഒരു പ്രശ്നം സ്ത്രീകളിലാണ് ഉള്ളത് ഒരു 10% പുരുഷന്മാരിൽ മാത്രം കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…