ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ദിവസവും ഒരുപാട് വെള്ളം കുടിക്കണം എന്നുള്ളത് നിങ്ങൾ ഏതൊരു ഡോക്ടറിന്റെ അടുത്ത് പോയാലും പറയുന്ന കാര്യമാണ്.. എന്നാൽ ഈ വെള്ളം ശരിയായ രീതിയിൽ അല്ല അല്ലെങ്കിൽ ശരിയായ സമയത്ത് ശരിയായ അളവിൽ അല്ല കുടിക്കുന്നത് എങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് അത് ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്തേക്കാം.. വെള്ളം ആണെങ്കിൽ പോലും.
അത് ചൂടാക്കി ഉപയോഗിക്കുമ്പോൾ കൂടുതൽ ദോഷമാണ് ചെയ്യുന്നത്.. അതുകൊണ്ടുതന്നെ ഏതൊരു കാര്യമായാലും അതിൻറെ രീതിക്ക് അനുസരിച്ച് ചെയ്താൽ മാത്രമേ അവയ്ക്കെല്ലാം ഗുണം ഉണ്ടാവുകയുള്ളൂ.. അപ്പോൾ ദിവസവും നമ്മൾ വെള്ളം എങ്ങനെയാണ് കുടിക്കേണ്ടത് എന്തൊക്കെയാണ് അതിന്റെ രീതികൾ എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. അതുമായി ബന്ധപ്പെട്ട ഒരു ആറ് പ്രധാനപ്പെട്ട കാര്യങ്ങളെ പറയാം.
അതായത് ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപ് അല്ലെങ്കിൽ ഭക്ഷണത്തിൻറെ കൂടെ അതല്ലെങ്കിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടനെ ഒന്നും ഒരിക്കലും വെള്ളം കുടിക്കരുത്.. നിങ്ങൾക്ക് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ മാത്രം വളരെ കുറച്ച് വെള്ളം കുടിക്കാം.. ഇതിനു കാരണം നമ്മുടെ കേരള ഡയറ്റിൽ നമ്മൾ ഒരു ചോറ് കഴിക്കുകയാണെങ്കിൽ അതിൽ ജലാംശം ഉണ്ട് അതിൻറെ കൂടെ കറികൾ ഉണ്ട്..
പലപ്പോഴും നമ്മൾ എന്തെങ്കിലും ഉപ്പേരികൾ കഴിക്കുമ്പോൾ അതിലും ജലാംശം ഉണ്ട്.. ചിലപ്പോൾ ആളുകൾ മോര് അല്ലെങ്കിൽ തൈര് ഒക്കെ കൂട്ടി ആയിരിക്കും ഭക്ഷണം കഴിക്കുന്നത് അതിലും ജലാംശം അടങ്ങിയിട്ടുണ്ട്.. നമ്മുടെ ശരീരത്തിൽ ദഹനരസങ്ങളെ കൂടുതൽ വെള്ളം കുടിക്കുന്നത് ഡയല്യൂട്ട് ചെയ്യുന്നു.. അതുകൊണ്ടുതന്നെ നമ്മൾ വെള്ളം കുടിച്ചു കഴിഞ്ഞാൽ ഒക്കെയായി എന്നുള്ള തോന്നൽ ഉണ്ടായിയെങ്കിലും കുറച്ചു കഴിയുമ്പോൾ ഈ ദഹന രസങ്ങൾ വല്ലാതെ ഡയല്യൂട്ട് ചെയ്യുന്നത് മൂലം ദഹനപ്രക്രിയ ശരിക്കും നടക്കാതെ വരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…