നടുവേദന വരുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ നടുവേദന വരാതെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരു 100% ആളുകളെ എടുത്താൽ അതിൽ ഒരു 80 ശതമാനം ആളുകൾക്കെങ്കിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് നടുവേദന എന്നു പറയുന്നത്.. ജീവിതത്തിൽ ഒരിക്കൽ പോലും നടുവേദന വരാത്തതായി ആരും തന്നെ ഉണ്ടാവില്ല.. ഡിസ്ക് തള്ളിയിരിക്കുകയാണ് അല്ലെങ്കിൽ ഡിസ്കിന് തകരാറുകളാണ് എന്നൊക്കെ പല രീതിയിലുള്ള ആളുകൾ പറയാറുണ്ട്..

അപ്പോൾ ശരിക്കും പറഞ്ഞാൽ എന്താണ് ഡിസ്ക് എന്ന് പറയുന്നത് അതുപോലെ അത് എങ്ങനെയാണ് നമുക്ക് പ്രശ്നമായി മാറുന്നത് അത് നമുക്ക് പരിഹരിക്കാനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാം അല്ലെങ്കിൽ ശ്രദ്ധിക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാവുന്നതാണ്.. നമ്മുടെ ഡിസ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ നട്ടെല്ലിൽ കുറെ കശേരുക്കൾ ഉണ്ട്.. അപ്പോൾ ഇതെല്ലാം കൂടിയിട്ടാണ് നട്ടെല്ല് ഉള്ളത്..

അപ്പോൾ ഇതിൻറെ ഇടയിലുള്ള ഒരു വസ്തുവാണ് ഡിസ്ക് എന്ന് പറയുന്നത്.. അപ്പോൾ ഈ ഡിസ്ക് എന്ന് പറയുന്നത് ശരിക്കും വട്ടത്തിലുള്ള ഒരു റിങ്ങ് പോലെയുള്ളതാണ്.. അതിൻറെ ഉള്ളിലെ ഒരു ജെല്ല് പോലുള്ള മെറ്റീരിയലാണ് ഉള്ളത്.. അപ്പോൾ അതിനെ പുറത്തേക്ക് വരാതെ താങ്ങി നിർത്തുന്നത് ഈ റിങ്ങ് പോലുള്ള സ്ട്രക്ചർ ആണ്.. അപ്പോൾ ഇതെല്ലാം ചേർന്നിട്ടാണ് നമ്മുടെ ഡിസ്ക് എന്ന് പറയുന്നത്.. ശരിക്കും ഈ ജെല്ല് പറയുന്ന സാധനത്തിൽ ഒരു 90% വാട്ടറാണ് ഉള്ളത്..

അപ്പോൾ ഇത് എങ്ങനെയാണ് നമുക്ക് വേദന ഉണ്ടാക്കുന്നത്.. അപ്പോൾ ഇതെങ്ങനെയാണ് നടുവേദനയുടെ ഒരു പ്രധാനപ്പെട്ട കാരണമായി മാറുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ നമുക്ക് വിശദമായി തന്നെ നോക്കാം.. നമ്മുടെ ഡിസ്ക് വളയുകയും ചരിയുകയും ഒക്കെ ചെയ്യുന്നത് കൂടുതൽ ഫ്ലെക്സിബിൾ ആവുകയും ചെയ്യുന്നത് ഡിസ്കസ് ശരിക്കും ഈ കശേരുക്കൾക്ക് ഇടയിൽ ഉള്ളതുകൊണ്ടാണ്.. നമ്മുടെ നടുവിന്റെ ഭാഗത്ത് കൂടുതൽ മൂവ്മെന്റുകൾ കിട്ടുന്നതും അതുകൊണ്ടാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *