ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ് ഈ പറയുന്ന അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി എന്നു പറയുന്നത്.. എൻറെ അടുത്ത് പല ആളുകളും പരിശോധനയ്ക്ക് വരുമ്പോഴും അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ ഒക്കെ നേരിൽ കാണുമ്പോഴൊക്കെ ചോദിക്കാറുണ്ട്.
എങ്ങനെയാണ് ഒരു 15 കിലോ എങ്കിലും വെയിറ്റ് കുറയ്ക്കാൻ സാധിക്കുക.. ഭയങ്കര തടിയാണ്.. അതുകൊണ്ടുതന്നെ ഇത്തരം ശരീരവണ്ണം കൂടുതലായത് കാരണം വളരെയധികം ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത് എന്നൊക്കെ ആളുകൾ വന്ന് പറയാറുണ്ട്.. അപ്പോൾ നമുക്ക് ഇത്തരത്തിൽ ഉണ്ടാകുന്ന അമിതവണ്ണം എങ്ങനെ എഫക്റ്റീവ് ആയ രീതിയിൽ കുറയ്ക്കാം എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..
ആദ്യമായിട്ട് ഈ പറയുന്ന അമിതവണ്ണം എന്തിൻറെ കാരണം കൊണ്ടാണ് ഉണ്ടാകുന്നത് എന്നുള്ളത് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കണം.. ഇത്തരത്തിൽ ആളുകളിൽ ഉണ്ടാകുന്ന അമിതവണ്ണത്തിന്റെ ഒരു പ്രധാന കാരണമായി പറയുന്നത് ഹോർമോൺ തകരാറുകൾ തന്നെയാണ്.. കാരണം ഇപ്പോഴത്തെ ഒരു ലൈഫ് സ്റ്റൈൽ ഡിസോർഡറുകളുടെ ഭാഗമായിട്ട് തൈറോയ്ഡിൽ വരുന്ന വേരിയേഷൻ അതേപോലെതന്നെ പിസിഒഎസ് ഇതൊക്കെ കാരണം സ്ത്രീകൾക്ക്.
ഇത്തരത്തിൽ ഒരുപാട് വെയിറ്റ് കൂടുന്നുണ്ട്.. അതുപോലെതന്നെ കൂടുതൽ ആളുകളും ഈ പറയുന്ന ഓഫീസ് വർക്ക് ആയതുകൊണ്ട് തന്നെ ആക്ടിവിറ്റീസ് എന്ന് പറയുന്നത് വളരെയധികം കുറവാണ്.. അപ്പോൾ കാര്യമായ എക്സസൈസ് ഒന്നുമില്ല.. അതുപോലെതന്നെ തിരക്കേറിയ ജീവിതരീതി ആയതുകൊണ്ട് തന്നെ ഭക്ഷണങ്ങളെല്ലാം കഴിക്കുന്നത് ഹോട്ടലുകളിൽ നിന്നും അതുപോലെ ഫാസ്റ്റ് ഫുഡ് ബേക്കറി ഐറ്റംസ് ഒക്കെ ആയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…