തൻറെ പിറന്നാളിന് അച്ഛൻ നൽകിയ ഗിഫ്റ്റ് കണ്ട് കണ്ണ് നിറഞ്ഞ് മകൾ..

രാത്രി സമയത്ത് അവർ ഇരുന്ന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി അത് മഹിയോട് ചോദിച്ചത്.. മഹിക്ക് മണ്ടേ പ്രോഗ്രാമുകൾ ഒന്നുമില്ലല്ലോ എന്ന്.. അത് കേട്ടുകൊണ്ട് മഹി ചോദിച്ചു എന്താണ് നിമ്മി കാര്യം.. വൈഗ നീ പപ്പ ചോദിക്കുന്നത് കേട്ടോ ഒരേ ഒരു മകളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമ്മയില്ല പപ്പയ്ക്ക്.. അത് അവൾ അല്പം പുച്ഛത്തോടെ ആയിരുന്നു പറഞ്ഞത്.. എനിക്ക് ഓർമ്മയുണ്ട് നിമ്മി അവളുടെ ബർത്ത് ഡേ ആണ് എന്നുള്ളത്..

അത് കേട്ടതും വൈക പെട്ടെന്ന് പറഞ്ഞു പപ്പാ എനിക്ക് കഴിഞ്ഞ വർഷത്തെ പോലെ പട്ടുപാവാടയും കൊലുസും ഒന്നും വേണ്ട.. വേറെ എന്തെങ്കിലും ഗിഫ്റ്റ് മതി.. കഴിഞ്ഞവർഷത്തെ പോലെയുള്ള ഗിഫ്റ്റ് ആണെങ്കിൽ അതൊന്നും കൂട്ടുകാരെ കാണിക്കാൻ കൊള്ളില്ല.. ശരി എന്തായാലും മോൾക്ക് ഈ വർഷത്തെ ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട് മോൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഗിഫ്റ്റ് ഞാൻ തരുന്നുണ്ട്.. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ആദ്യത്തെ ഒരു വായ ഭക്ഷണം മകൾ കഴിച്ചതും അതവൾ ദൂരേക്ക് മാറ്റിയിട്ടു..

എന്നിട്ട് ഉറക്കെ വിളിച്ചു ജാനു അമ്മേ ഇവിടെ വരു.. ആ ശബ്ദം കേട്ട് പേടിച്ചിട്ടാണെങ്കിലും ജാനു അമ്മ പതിയെ ടേബിളിന്റെ അടുത്തേക്ക് വന്നു.. എന്താണ് ജാനു അമ്മ നിങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നത്.. ഞാൻ നിങ്ങളോട് ഇതാണോ ഉണ്ടാക്കാൻ പറഞ്ഞത്.. അത് പിന്നെ മോള് പറഞ്ഞത് ചപ്പാത്തിയും ചില്ലി ചിക്കൻ അല്ലേ.. ഇത് മോളെ ചിക്കൻ കറി തന്നെയാണ്.. എനിക്ക് ഇതൊന്നും വേണ്ട എടുത്തു പൊയ്ക്കോളൂ.. മോളു ഇത് ചില്ലി ചിക്കൻ അല്ലെങ്കിൽ എന്താ ചിക്കൻ കറി തന്നെയല്ലേ..

അതുമാത്രമല്ല ഈ കറിക്ക് നല്ല ടേസ്റ്റ് ഉണ്ട്.. അതും പറഞ്ഞുകൊണ്ട് മഹി ഒരു ചപ്പാത്തി കൂടിയെടുത്ത് തന്റെ പ്ലേറ്റിലേക്ക് ഇട്ടു.. ചപ്പാത്തി മോൾക്ക് ഇഷ്ടമല്ലെങ്കിൽ കഴിക്കേണ്ട ഇടിയപ്പവും വെജിറ്റബിൾ കുറുമയും ഉണ്ടാക്കിയിട്ടുണ്ടല്ലോ എന്നാൽ അത് കഴിക്ക്.. എനിക്കൊന്നും വേണ്ട എന്നല്ലേ ഞാൻ പറഞ്ഞത്.. അതെല്ലാം കേട്ടപ്പോൾ നിമ്മിയുടെ വക ഒരു കമൻറ് കൂടി ജാനു അമ്മേ നിങ്ങൾക്ക് മോള് പറഞ്ഞത് ഉണ്ടാക്കിയാൽ എന്താണ് പ്രശ്നം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *