ഹൃദയാഘാതം അതുപോലെ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് ഒന്നാണോ.. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹൃദയാഘാതം എന്ന് പറയുന്ന ഹാർട്ടറ്റാക്ക് നമുക്ക് എല്ലാവർക്കും കോമൺ ആയി അറിയാവുന്ന ഒരു പ്രശ്നമാണ്.. നമ്മുടെ ജീവിതത്തിൽ അതായത് നമ്മുടെ സുഹൃത്തുക്കൾക്ക് അല്ലെങ്കിൽ നമ്മുടെ കുടുംബത്തിലുള്ള ആർക്കെങ്കിലും ഒക്കെ വന്ന മരിച്ച ആളുകൾ ഉണ്ടാവാം.. അതുപോലെതന്നെ നമ്മൾ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട് ഹൃദയാഘാതം എന്നു പറയുന്നത്.

ഒരിക്കലും ഹാർട്ടറ്റാക്ക് അല്ല.. ഹൃദയാഘാതം എന്ന് പറഞ്ഞാൽ സഡൻ കാർഡിയോ ഡെത്ത്.. അതായത് ഒരു കാരണവുമില്ലാതെ പിറ്റേദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മരണപ്പെടുന്ന ഒരു അവസ്ഥ.. അതായത് ചില ആളുകൾ പറയാറുണ്ട് രാത്രി ഞങ്ങൾ ഉറങ്ങുന്നത് വരെ രണ്ടുപേരും സംസാരിച്ചിട്ടാണ് കിടന്ന് ഉറങ്ങിയത്.. എന്നാൽ രാവിലെ എഴുന്നേൽക്കും വിളിക്കും ആളു പോയി ഇതിനെയാണ് നമ്മൾ ഹൃദയാഘാതം എന്നു പറയുന്നത്..

ഇതും ഹാർട്ടറ്റാക്ക് തമ്മിൽ വ്യത്യാസം ഉണ്ട്.. അതായത് ഈ ഹൃദയാഘാതം ഉണ്ടാകുന്നത് ഹാർട്ടിന്റെ ഇലക്ട്രിക്കൽ അബ്നോർമാലിറ്റി കൊണ്ടാണ്.. അതേസമയം നമുക്ക് ഹാർട്ടറ്റാക്ക് വരുന്നത് നമ്മുടെ ഹാർട്ടിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് വരുമ്പോൾ ആണ്.. അപ്പോൾ ഇലക്ട്രിക്കൽ അബ്നോർമാലിറ്റി ആണ് ഈ പറയുന്ന സഡൻ കാർഡിയോ ഡെത്ത് ഉണ്ടാവാനുള്ള പ്രധാന കാരണം.. ഇത് കൂടുതലും ഹാർട്ടറ്റാക്ക് വന്ന ആളുകളിലാണ് സംഭവിക്കുന്നത്..

ഹാർട്ടറ്റാക്ക് വന്നുകഴിഞ്ഞാൽ എന്താണ് നിങ്ങൾ ചെയ്യേണ്ടത് എന്നുള്ളത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. പെട്ടെന്ന് തന്നെ ഇത് സംഭവിച്ച വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിക്കുക തുടർന്ന് ആ ബ്ലോക്ക് മാറ്റാൻ ഒരു പ്രൈമറി ആൻജിയോഗ്രാം ചെയ്യുക.. എന്തുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഹാർട്ടിന്റെ മസിലുകൾ ഡാമേജ് ആവാതെ ഇരിക്കാനാണ്.. നമ്മൾ എത്രത്തോളം സ്പീഡിൽ ഹോസ്പിറ്റലിൽ എത്തുന്ന അത്രയും വേഗം നമുക്ക് നമ്മുടെ ഹാർട്ടിന്റെ മസില് പൂർണ്ണ സ്ഥിതിയിൽ എത്തിക്കാൻ കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *