ഉമ്മ ഈ പെണ്ണിനെ കൂടി ഞാൻ കാണും ഇതും മുടങ്ങിയാൽ പിന്നെ ഷാനിന്റെ ജീവിതത്തിൽ കല്യാണം എന്ന് പറഞ്ഞ് ഒരു കാര്യം ഉണ്ടാവില്ല.. പെണ്ണിൻറെ വീട്ടിലേക്ക് കാറിൽ നിന്ന് ഇറങ്ങാൻ നേരം ഷാൻ ഉമ്മയുടെ വളരെ ദയനീയമായി പറഞ്ഞു.. ഉമ്മ അവനെ ആശ്വസിപ്പിച്ചു.. ഇത് മുടങ്ങില്ല മോനേ നമുക്ക് അറിയാവുന്ന കൂട്ടർ ആണ്.. ഷാൻ ഉമ്മയെ നോക്കി.. കഴിഞ്ഞപ്രാവശ്യം കണ്ട കുട്ടിക്ക് മിട്ടായി വരെ കൊടുത്തു ഓക്കേ ആയത് ആയിരുന്നു..
പക്ഷേ അതും മുടങ്ങിയില്ലേ.. ഇപ്പോൾ തന്നെ 20 കുട്ടികളെ ഓളം കണ്ടു.. ഇനിയും ഇങ്ങനെ അണിഞ്ഞൊരുങ്ങി പോയി നാണം കെടാൻ വയ്യ എനിക്ക് അത് കേട്ടതും ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി.. ആഹാ എൻറെ മോൻ നാട്ടുകാരെ പേടിച്ച് കല്യാണം കഴിക്കാതെ ഇരിക്കാൻ പോകുകയാണോ.. എടാ ഇത് നമ്മുടെ മാത്രം കുറ്റമല്ല കല്യാണം അന്വേഷിക്കുന്ന സമയത്ത് ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന അലവലാതികൾക്ക് ഓരോ കുറ്റം പറഞ്ഞു കൊടുക്കുക ആ കല്യാണം മുടക്കുക ഒക്കെ ഒരു ലഹരിയാണ്..
പെണ്ണിൻറെ വീട്ടുകാർ ആണെങ്കിലും കൃത്യമായി അത്തരം ആളുകളുടെ അടുത്ത് തന്നെ പോയി അന്വേഷിക്കും.. നാട്ടിലെ നല്ല തറവാട്ടിൽ പിറന്ന ആരോടും അവർ ചെക്കനെ കുറിച്ച് അന്വേഷിക്കുകയും ഇല്ല.. ഒന്ന് നിർത്തിയിട്ട് ഉമ്മ ഷാനിനെ നോക്കി നീ വണ്ടിയിൽ നിന്ന് ഇറങ്ങിക്കേ അവർ നമ്മളെ നോക്കുന്നുണ്ട്.. ഷാൻ പുഞ്ചിരിച്ച മുഖത്തോട് കൂടി പെണ്ണിൻറെ ഉപ്പയെയും ഉമ്മയെയും അവിടെയുള്ള ബന്ധുക്കളെയും നോക്കി സലാം പറഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി..
ഷാനിനെയും അവൻറെ കൂടെയുള്ള സുഹൃത്തുക്കളെയും ഉമ്മയെയും പെണ്ണിൻറെ വീട്ടുകാർ സ്വീകരിച്ചു ഇരുത്തി.. അടുക്കളയിൽ നിന്ന് കുറെ താത്തമാർ തല പുറത്തേക്ക് നീട്ടിയിട്ട് ഷാനിനെ നോക്കുന്നുണ്ട് അപ്പോൾ അവനെ ശരിക്കും നാണം വന്നു.. പെണ്ണ് ചായയും കൊണ്ട് ഉമ്മറത്തേക്ക് വന്നപ്പോൾ അവനെ നാണം കൊണ്ട് അവളെ നോക്കാൻ ഒരു മടി.. ചായ സൽക്കാരം കഴിഞ്ഞ് പെണ്ണിൻറെ ഉപ്പ ഷാനിനോട് ചോദിച്ചു മോനെ എന്തെങ്കിലും അവളോട് സംസാരിക്കാൻ ഉണ്ടോ.. അങ്ങനെയുണ്ടെങ്കിൽ സംസാരിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….