ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. വളരെ നൂതനമായ ഒരു ചികിത്സ രീതിയെ കുറിച്ചാണ്.. അതായത് തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം.. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ചില മുഴകൾ അത് ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയധികം കോമൺ ആയ കണ്ടുവരുന്ന ഒന്നാണ്.. നമ്മുടെ ഇന്ത്യയിൽ 50 ശതമാനം ജനങ്ങൾക്ക് തൈറോയ്ഡ് ഗ്രന്ഥിക്ക് ചെറിയ രീതിയിൽ എങ്കിലും പ്രശ്നം ഉള്ള ആളുകൾ ആയിരിക്കും..
അതിൽ ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഒന്നാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്.. അത് പലപ്പോഴും മെഡിസിൻസ് കൊണ്ട് ആയിരിക്കും ട്രീറ്റ്മെൻറ് ഉണ്ടാവുക പക്ഷേ ഇത് അല്ലാതെ തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന മുഴകളുണ്ട് ഈ മുഴകളിൽ തന്നെ 50 ശതമാനത്തിലേറെ 60 അല്ലെങ്കിൽ 70% മുഴകളും ബിനൈയിലാണ്.. അതായത് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത മുഴകൾ.. അത് ക്യാൻസർ ആണെങ്കിലും പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ക്യാൻസർ ആയിരിക്കും..
ഇത്തരം ട്യൂമറുകൾക്ക് പലപ്പോഴും സർജറിയുടെ ആവശ്യം തന്നെ വരാറില്ല.. പക്ഷേ ഈയൊരു ട്യൂമറുകൾ പലപ്പോഴും കോസ്മെറ്റിക് റീസൺസ് കൊണ്ടാണ് ആളുകൾ സർജറിക്ക് വരുന്നത്.. ചിലപ്പോൾ ഈ മുഴയുടെ ആഘാതം കൊണ്ട് അത് ശ്വാസനാളത്തെ കംപ്രഷൻ ചെയ്യാം.. അല്ലെങ്കിൽ ശ്വാസ തടസ്സങ്ങൾ സംഭവിക്കാം.. അല്ലെങ്കിൽ നമ്മുടെ അന്നനാളത്തെ കംപ്രസ്സ് ചെയ്തിട്ട് അതായത് നമ്മുടെ ചെസ്റ്റിന്റെ ഉള്ളിലേക്ക് ഇറങ്ങി അന്നനാളത്തെ കംപ്രസ്സ് ചെയ്തിട്ട് അതിൻറെ പ്രശ്നങ്ങൾ ഉണ്ടാവാം..
പല ആളുകൾക്കും ഇത് വരുന്നതുകൊണ്ട് വളരെയധികം പേടി ഉണ്ടാവാം കാരണം ഭാവിയിൽ ഇതൊരു ക്യാൻസറായി മാറുമോ എന്നൊക്കെ.. അതുകൊണ്ടുതന്നെ ആളുകൾ ഇത് ഓപ്പറേറ്റ് ചെയ്ത് എടുക്കാനാണ് കൂടുതൽ ശ്രമിക്കാറുള്ളത്.. ഈ അടുത്ത കാലം വരെയും സർജറി എന്നുള്ള ഒരു ഓപ്ഷൻ മാത്രമേ ഇതിനു ഉണ്ടായിരുന്നുള്ളൂ.. പക്ഷേ ഇന്ന് മോഡേൺ മെഡിസിന്റെ പുരോഗമനം കാരണം ഒരു നൂതന ചികിത്സ മാർഗ്ഗം വന്നിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….