ഏറെ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഹമീദിന്.. രണ്ട് പെങ്ങന്മാരെ നല്ലപോലെ കല്യാണം കഴിച്ച് അയക്കണം.. അനിയനെ നല്ലപോലെ പഠിപ്പിക്കണം.. രോഗിയായി കിടക്കുന്ന ബാപ്പയ്ക്ക് മുടക്കം ഇല്ലാതെ മരുന്നുകൾ വാങ്ങണം.. ഉമ്മയുടെ സന്തോഷമുള്ള മുഖം എന്നും എനിക്ക് കണ്ടുകൊണ്ടിരിക്കണം.. ഇതൊക്കെയായിരുന്നു ഹമീദിന്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ.. ഇന്നും സൈക്കിളും എടുത്ത് രാവിലെ റബ്ബർ ടാപ്പിങ്ങിന് ഇറങ്ങുമ്പോൾ.
ഹമീദ് ജീവിതത്തിന്റെ 2 അറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്.. ഇങ്ങനെ ഇരിക്കുമ്പോഴാണ് അകന്ന ബന്ധുക്കളിൽ നിന്ന് ഒരു വിസ വിദേശത്തേക്ക് പോകാൻ ലഭിക്കുന്നത്.. ടിക്കറ്റിന്റെ പൈസ മാത്രം മതി തൽക്കാലം.. ബാക്കിയൊക്കെ ജോലി ചെയ്ത് സമ്പാദിച്ച് മീട്ടിയാൽ മതി.. അങ്ങനെ ഹമീദ് പച്ചപിടിച്ച സ്വപ്നങ്ങളുമായി കേട്ട് പരിചയം മാത്രമുള്ള സൗദിയുടെ മരുഭൂമികളിലേക്ക് പറന്ന് അകന്ന്.. ഈറൻ അണിഞ്ഞ് അവനെ യാത്ര ആക്കുമ്പോൾ അവരുടെ വീട്ടുകാരുടെ കണ്ണുകളിൽ ഒരുപിടി പ്രതീക്ഷകൾ കൂടി ഉണ്ടായിരുന്നു..
റബ്ബർ ടാപ്പിംഗ് ചെയ്യുന്നതിനുള്ള വൈദ്യഗ്ധ്യവും മറ്റ് ഏത് ജോലി ചെയ്യാനുള്ള മനസ്സും ഉള്ളതുകൊണ്ടാണ് ഒരു അറബിയുടെ വീട് വേലക്കാരനായി നിന്നത്.. സമാധാനപ്രിയനും സ്നേഹത്തിൻറെ നനവും മനസ്സുകൊണ്ട് നല്ലവനായിരുന്ന അറബി ഹമീദിന്റെ കഠിന അധ്വാനത്തെയും ആത്മാർത്ഥതയും ഇഷ്ടപ്പെട്ടു.. ക്ഷമാശീലനും കഠിനാധ്വാനിയുമായ ഹമീദിനെ സാമ്പത്തികമായി നല്ലപോലെ പരിഗണിക്കാൻ അറബി ശ്രദ്ധിച്ചു.. ക്രമേണ അവൻറെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു തുടങ്ങി..
അനിയന് നല്ല ഫീസ് നൽകി എംബി എ പഠിക്കാൻ ചേർത്തു.. അതുകഴിഞ്ഞപ്പോഴേക്കും അനിയത്തിമാരെ രണ്ടുപേരെയും നല്ല തറവാട്ടിലേക്ക് കല്യാണം കഴിച്ച് കഴിച്ചു.. ചെറിയ അനിയത്തിയുടെ കല്യാണത്തിന്റെ കൂടെ തന്നെ ഹമീദിന്റെ നിക്കാഹും കഴിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….