ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴായി ഇപ്പോൾ വളരെ വ്യാപകമായി വരുന്ന ഒരു പ്രശ്നമാണ് ശരീരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന തരിപ്പ് കടച്ചൽ നീറ്റൽ സെൻസേഷൻ കുറഞ്ഞുപോവുക തുടങ്ങിയ അവസ്ഥകൾ.. ഇത്തരത്തിലുള്ള അസുഖവുമായി വരുന്ന രോഗികളോട് നമ്മൾ പറയാറുള്ളത് അവർക്ക് ന്യൂറോപ്പതി എന്നു പറയുന്ന ഒരു അവസ്ഥ അവർക്ക് ഉണ്ട് എന്നുള്ളതാണ്..
എന്താണ് ന്യൂറോപ്പതി എന്നു പറയുന്നത്.. നർവ് അല്ലെങ്കിൽ നാഡിയുമായി ബന്ധപ്പെടുന്ന ഒരു പ്രശ്നമാണ് ന്യൂറോപ്പതി എന്നു പറയുന്നത്.. നമുക്ക് അറിയാം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തലച്ചോറിൽ നിന്ന് ആവേഗങ്ങൾ കൊണ്ടുപോകുന്നത് നമ്മുടെ നാടികൾ വഴിയാണ്.. അതുപോലെതന്നെ വിവിധ ശരീരഭാഗങ്ങളിൽ നിന്ന് നമ്മുടെ തലച്ചോറിലേക്ക് ആവേഗങ്ങൾ വഹിച്ചു കൊണ്ടുപോകുന്നത് ഈ പറയുന്ന നാഡികൾ തന്നെയാണ്..
ഈ നാഡികൾക്ക് വരുന്ന ഏത് തരത്തിലുള്ള ഇൻഫ്ളമേഷനും അല്ലെങ്കിൽ ഏത് തരത്തിലുള്ള ഡാമേജുകളും നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തരിപ്പ് അതുപോലെ കടച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാക്കുന്നു.. സാധാരണയായി ഇവ രണ്ട് തരത്തിലാണ് കാണപ്പെടുന്നത്.. ഒന്നാമതായിട്ട് മോണോ ന്യൂറോപ്പതി അല്ലെങ്കിൽ ഒരു ചെറിയ ഭാഗത്ത് മാത്രമായി കേന്ദ്രീകരിക്കുന്ന ഒരു തരിപ്പ്.. ഉദാഹരണമായി ചില ആളുകൾക്ക് കൈകളിലെ രണ്ടു വിരലുകളിൽ മാത്രം.
അല്ലെങ്കിൽ കാലുകളിലെ ഒരുഭാഗത്ത് മാത്രമായിട്ട് തരിപ്പ് അനുഭവപ്പെടാം.. നമ്മൾ കാർപ്പൽ ടണൽ സിൻഡ്രം എന്നൊക്കെ വിളിക്കുന്ന അൾന നർവിന്റെ കംപ്രഷൻ കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ്.. ഇതൊക്കെ ഒരു ഭാഗത്തു മാത്രം കേന്ദ്രീകരിക്കുന്ന ഒരു പ്രശ്നമാണ്.. മറ്റൊരു കാരണം പോളി ന്യൂറോപ്പതിയാണ്.. ഇത് വലിയൊരു ഭാഗത്തെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.. ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന പ്രശ്നമാണ് ഈ പോളി ന്യൂറോപതി എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…