പുതിയതായി ബാങ്കിലേക്ക് ട്രാൻസ്ഫർ ആയിട്ട് വന്നതാണ്.. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.. ബാങ്കിൽ ഇപ്പോൾ നല്ല തിരക്കാണ്.. എനിക്ക് ജോലി കിട്ടിയപ്പോൾ എൻറെ ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു പിന്നീട് അവിടുന്ന് ഗുജറാത്തിലേക്ക് മാറി.. അങ്ങനെ ഇപ്പോൾ മൂന്നാമത്തെ വട്ടമാണ് ദൈവത്തിൻറെ സ്വന്തം നാടായ നാട്ടിൽ തന്നെ കിട്ടിയത്.. ബാങ്കിലെ ലോൺ സെക്ഷൻ ഭാഗത്തും അതുപോലെ ക്യാഷ് കൗണ്ടറിലും വളരെയധികം തിരക്കുണ്ടായിരുന്നു..
അങ്ങനെ ആ ദിവസം 12 മണി ആയപ്പോൾ ലോക്കറിൽ വച്ച് ആഭരണങ്ങൾ എടുക്കാൻ ആയി കസ്റ്റമേഴ്സ് വന്നിരുന്നു.. പുറത്തേക്ക് ഞാൻ ഒന്ന് നോക്കിയപ്പോൾ അവിടെയുള്ള എല്ലാ സ്റ്റാഫുകളും തിരക്കിലാണ്.. അങ്ങനെ അവരുടെ ആഭരണങ്ങൾ എടുത്തു കൊടുക്കാൻ വേണ്ടി ഞാൻ തന്നെ ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. അങ്ങനെ ചാവിയെല്ലാം വാങ്ങിച്ചു ആ റൂം തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഓഫീസിലെ സ്റ്റാഫ് ആയ സഹദേവൻ.
ആരോടോ കയർത്ത് സംസാരിക്കുന്നത് ഞാൻ കേട്ടു.. അയാൾ അവിടെ വയസ്സായ ഒരു സ്ത്രീയോട് ആണ് ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത്.. എൻറെ പൊന്ന് അമ്മച്ചി പൈസ ഇതിൽ വന്നിട്ടില്ല അങ്ങനെ വരുകയാണെങ്കിൽ ഞങ്ങൾ തന്നെ ഉറപ്പായും അറിയിക്കുന്നതായിരിക്കും.. മോനെ നിനക്ക് ഒന്നുകൂടെ നോക്കാമല്ലോ..
അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂർ ആണ് വർക്ക് ചെയ്യുന്നത്.. അവൻ പൈസ അയച്ചു തരാമെന്ന് പറഞ്ഞിരുന്നതാണ്.. രാവിലെ തന്നെ ഇതുപോലുള്ള ഓരോ മാരണങ്ങൾ വന്ന് കയറിക്കൊള്ളും മനുഷ്യന്റെ മൂട് കളയാൻ വേണ്ടി.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് അടുത്തുള്ള അയാളുടെ അക്കൗണ്ടൻ്റ് കണ്ടപ്പോൾ മിണ്ടാതിരിക്കാനായി അവൾ അവനോട് പറയുന്നത് കേട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….