ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ആളുകൾ ക്ലിനിക്കിലേക്ക് ഒന്നും പറയാറുണ്ട് ഡോക്ടറെ എനിക്ക് ഭയങ്കര തണുപ്പാണ് അല്ലെങ്കിൽ ഭയങ്കര ക്ഷീണമാണ്.. അതായത് സാധാരണ നമുക്കെല്ലാവർക്കും ചൂടുള്ള സമയത്ത് അവർക്ക് നല്ല തണുപ്പായിരിക്കും.. അതുപോലെ നമുക്കെല്ലാവർക്കും നല്ല തണുപ്പുള്ള സമയത്ത് അവർക്ക് നല്ല ചൂടായിരിക്കും.. ചൂട് ഒട്ടും സഹിക്കാൻ കഴിയുന്നില്ല എന്നൊക്കെയായിരിക്കും പറയാറുള്ളത്..
സാധാരണയായി തൈറോയ്ഡ് ഉള്ള ആളുകൾക്ക് കാണപ്പെടുന്ന ഒരു പ്രധാന ലക്ഷണം തന്നെയാണ് ഇത്.. സാധാരണ ആളുകൾ ക്ലിനിക്കിലേക്ക് വരുമ്പോൾ ഡോക്ടറെ എനിക്ക് തൈറോയ്ഡ് പ്രശ്നമാണ് എന്ന് പറയാറുണ്ട്.. അപ്പോൾ ഈ തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥിയുടെ പേര് ആണ് മറിച്ച് ഒരു അസുഖത്തിന്റെ പേര് അല്ല.. അതായത് നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ഒരു ബട്ടർഫ്ലൈ ഷേപ്പിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്..
ഈ തൈറോയ്ഡിന് ഒരുപാട് ഫംഗ്ഷനുകൾ നമ്മുടെ ശരീരത്തിലുണ്ട്.. അതായത് നമ്മുടെ ശരീരത്തിന്റെ വളർച്ചയ്ക്ക് അതുപോലെതന്നെ ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിക്കാൻ ഒക്കെ സഹായിക്കുന്ന നല്ല ഒരു ഗ്രന്ഥിയാണ്.. അപ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ നമുക്ക് ഏത് അസുഖമാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നത്.. തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ കൂടുമ്പോൾ അത് ഹൈപ്പർ തൈറോയ്ഡിസം ആവുന്നു..
അതുപോലെ ശരീരത്തിൽ ഹോർമോൺ കുറയുമ്പോൾ അത് ഹൈപ്പോതൈറോയിഡിസം ആവും.. ഇത് രണ്ടും അല്ലാതെ ഉള്ള മറ്റൊരു വിഭാഗമാണ് ഗോയിറ്റർ എന്ന് പറയുന്നത്.. അതായത് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങി വളരെ വലുതാകുന്ന ഒരു അവസ്ഥയാണ് ഈ പറയുന്ന ഗോയിറ്റർ.. ഇത് വളരെ റെയർ ആയിട്ട് കാണപ്പെടുന്ന ഒരു അസുഖം കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….