ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മഴക്കാലമായി മഴക്കാല രോഗങ്ങളും വന്ന് എത്തിയിരിക്കുകയാണ് അപ്പോൾ ഈ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത് മഴക്കാല രോഗങ്ങളും അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ആണ്.. മഴക്കാല രോഗങ്ങളെ കുറിച്ച് പറയുമ്പോൾ എന്താണ് ഇത്ര പ്രാധാന്യം അർഹിക്കുന്നത്.. വേനൽചൂടിന്റെ കാഠിന്യത്തിൽ നിന്ന് മഴക്കാലത്തിലേക്ക്.
വരുമ്പോൾ രോഗാണുക്കൾ പെറ്റു പെരുകാൻ ഉള്ള സാഹചര്യങ്ങൾ ഉള്ളതുകൊണ്ടാണ് മഴക്കാല രോഗങ്ങൾ കൂടുതലായിട്ടും കാണപ്പെടുന്നത്.. കൊറോണ നമ്മളെ പഠിപ്പിച്ച പരിസര ശുചിത്വത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം നമ്മൾ ക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമായത് കൊണ്ട് തന്നെ ഇപ്പോൾ വരുന്ന ഈ മഴക്കാല രോഗങ്ങൾ ഒരു പരിധിവരെ നമുക്ക് നിയന്ത്രിച്ച് നിർത്താൻ സാധിക്കും എന്ന് വിശ്വസിക്കാം.
അപ്പോൾ ഏതൊക്കെയാണ് മഴക്കാല രോഗങ്ങൾ എന്ന് ഉള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. പ്രധാനമായും മൂന്ന് തരത്തിലാണ് മഴക്കാല രോഗങ്ങൾ പകരുന്നത്.. ഒന്നാമതായിട്ട് നമ്മുടെ വായുവിലൂടെ പകരാം. രണ്ടാമതായിട്ട് ജന്തു ജന്യ രോഗങ്ങളിലൂടെ നമുക്ക് പകരാം.. മൂന്നാമത്തെ ജലജന്യ രോഗങ്ങളിലൂടെ പകരാം.. വായിലൂടെ പകരുന്ന ഒരു പ്രധാനപ്പെട്ട അസുഖം തന്നെയാണ് വൈറൽ പനി എന്നു പറയുന്നത്.. സാധാരണയായി ഇത്തരത്തിൽ വൈറൽ പനി പിടിപെടാത്ത മനുഷ്യർ ആരും തന്നെ ഉണ്ടാവില്ല..
വൈറൽ പനി എന്ന് പറയുമ്പോൾ ചെറിയ രീതിയിലുള്ള തൊണ്ടവേദന അതുപോലെതന്നെ മൂക്കൊലിപ്പ് മൂക്കടപ്പ് ചെറിയ തരത്തിലുള്ള പേശി വേദന അതുപോലെ ചെറിയ തലവേദന തുടങ്ങിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.. വൈറൽ പനി ആയതുകൊണ്ട് തന്നെ രോഗങ്ങളുടെ ലക്ഷണങ്ങൾക്കു മാത്രമേ മരുന്നിന് ആവശ്യമുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….