ബ്ലഡ് പ്രഷർ കൺട്രോളിൽ ആവാത്ത ആളുകൾക്കായുള്ള ഒരു ചികിത്സാരീതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… അമിതമായ ബ്ലഡ് പ്രഷർ ഉണ്ടാവുകയും ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും ബ്ലഡ് പ്രഷർ കൺട്രോളിൽ ആവാതെ വരുന്ന സിറ്റുവേഷൻ ഉള്ള രോഗികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ടുള്ള ഒരു പുതിയ നൂതന ചികിത്സ രീതിയാണ് RDN എന്ന് പറയുന്നത്.. ഒരു ചികിത്സ ഇന്ന് യൂറോപ്പിലും അമേരിക്കയിലും ഒരുപാട് ആളുകളിൽ പരീക്ഷിച്ചിട്ട് വളരെയധികം വിജയിച്ചിട്ടുണ്ട്.

എങ്കിലും അത് ആദ്യമായി ഈ ഒരു ടെക്നോളജി നമ്മുടെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും അത് ഇവിടെ വിജയകരമായി ചെയ്യാനും സാധിച്ചു.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത് ബ്ലഡ് പ്രഷർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഹൈപ്പർ ടെൻഷൻ എന്ന് പറയുന്ന ഇത് ഒരു സൈലൻറ് കില്ലർ എന്നൊക്കെ ഇതിനെക്കുറിച്ച് നമ്മൾ പറയാറുണ്ട്.. കാരണം ഇത് രോഗിക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന രീതിയിൽ അറിഞ്ഞു കൊള്ളണം എന്നില്ല.

അതായത് ഇതിന് ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാവണം എന്നില്ല അതുകൊണ്ടാണ് ഇതിനെ സൈലൻറ് കില്ലർ എന്ന് പറയുന്നത്.. എന്നാൽ ഇന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ അതായത് ഹാർട്ടറ്റാക്ക് ആവാം അല്ലെങ്കിൽ ഹാർട്ട് ഫെയിലിയർ ആയിക്കോട്ടെ അതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിൽ ഒരു കാരണമെന്ന് പറയുന്നത് ഹൈപ്പർ ടെൻഷനാണ്.. ഈയൊരു ഹൈപ്പർ ടെൻഷൻ പലപ്പോഴും പല ആളുകൾക്കും പല മരുന്നുകൾ കഴിച്ചാൽ മാത്രമേ കൺട്രോളിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂ..

ചില ആളുകൾക്ക് ഒരു മരുന്ന് മാത്രം കഴിച്ചാൽ മതിയാവും എന്നാൽ മറ്റു ചിലർക്ക് ഈ ഒരു ഹൈപ്പർ ടെൻഷന് കഴിക്കാവുന്ന എല്ലാ മരുന്നുകളും കഴിച്ചാൽ പോലും ഈ ഒരു ബ്ലഡ് പ്രഷർ കൺട്രോളിൽ വരണമെന്നില്ല.. അപ്പോൾ ഇത്തരം രോഗികൾക്ക് ഒരുപാട് കോംപ്ലിക്കേഷൻസ് വരാനുള്ള സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *