ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഞങ്ങൾക്ക് എവിടെയെങ്കിലും പോകാൻ ഒക്കെ ഇറങ്ങുമ്പോൾ ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റിൽ പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ട്.. അതുപോലെതന്നെ ഇടയ്ക്കിടക്ക് ബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക അത് കഴിഞ്ഞാൽ മോഷൻ നല്ലപോലെ പോകുക..
ഇതുപോലെ തന്നെ കുട്ടികളിൽ പരീക്ഷാ സമയങ്ങളിൽ മോഷൻ വല്ലാതെ പോകുന്ന ഒരു അവസ്ഥയും കാണാറുണ്ട്.. അപ്പോൾ ഇത്തരം ഒരു കണ്ടീഷനെ പറയുന്ന പേരാണ് ഐബിഎസ് എന്ന് പറയുന്നത്.. ഈ ഒരു പ്രശ്നം എന്ന് പറയുന്നത് ഏതു പ്രായത്തിലുള്ള ആളുകളെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഒരു പ്രശ്നമാണ്.. അപ്പോൾ നമുക്ക് ഈ ഒരു പ്രശ്നം നമുക്ക് ഉണ്ട് എന്നുള്ളത് എങ്ങനെ നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കും..
അതുപോലെ ഈ ഒരു അസുഖത്തെ എങ്ങനെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.. ഇത് നമുക്ക് തന്നെ മാനേജ് ചെയ്യാൻ കഴിയുമോ.. അതുപോലെ ഈ അസുഖം എന്തുകൊണ്ടൊക്കെയാണ് നമുക്ക് വരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. ആദ്യം തന്നെ പറയാം ഈ ഒരു ഐബിഎസ് എന്നുള്ള പ്രശ്നം നമ്മൾ ഒരല്പം ശ്രദ്ധിച്ചാൽ ഇത് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു പ്രശ്നം തന്നെയാണ്..
അപ്പോൾ ഈ ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നതാണ് സ്ട്രെസ്സ്.. അതായത് അമിതമായ ഉത്കണ്ഠ അല്ലെങ്കിൽ ടെൻഷൻ ഉണ്ടാകുന്നത് കാരണം നമ്മുടെ കുടലിന്റെ അല്ലെങ്കിൽ ആമാശയത്തിന്റെ ആരോഗ്യത്തെ അവിടെയുള്ള മോഷൻ നേ ഇത് ബാധിക്കുന്നത് കാരണം നമുക്ക് ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റിൽ പോകണം എന്നുള്ള ഒരു തോന്നൽ ഉണ്ടാകുന്നു. അതുപോലെതന്നെ മലബന്ധവും ഉണ്ടാകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….