ഇന്ന് എൻറെ വിവാഹമാണ്.. പുലർച്ചെ ആവുന്നതേയുള്ളൂ.. ഞാൻ ഇന്നത്തെ പ്രഭാതത്തെ കൊതിയോടെ നോക്കി നിന്നു.. ഒരുപക്ഷേ ഈ വീട്ടിലെ എൻറെ അവസാനത്തെ ഒറ്റയ്ക്കുള്ള ഒരു പ്രഭാതം.. നാളെ മുതൽ ഇനിമുതൽ ജീവിതത്തിലേക്ക് കൂട്ടിനായി ഒരാൾ ഉണ്ടാവും അതുപോലെതന്നെ മറ്റൊരു വീട്.. ജീവിതം മാറുകയാണ് അത് സന്തോഷം ആകുമോ.. അല്ലെങ്കിൽ ഇതുവരെ ഉണ്ടായതുപോലെ സങ്കടം ആവുമോ.. ഈ വീട് എൻറെ മുത്തശ്ശിയുടെ ആണ്..
ഞാൻ ഇവിടെ വന്നിട്ട് ഒരു മാസം മാത്രമേ ആകുന്നുള്ളൂ.. വിവാഹം പ്രമാണിച്ച് എന്നെ കൊണ്ട് നിർത്തിയതാണ്.. എൻറെ അച്ഛനും അമ്മയും കൂട്ടിലെ ഒരു കോൺവെൻറ് സ്കൂളിൽ ബോർഡിങ്ങിൽ ആക്കിയിട്ട് അവരുടെ ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോൾ എനിക്ക് അഞ്ചു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.. ഓരോ അവധിക്കാലത്തും അവരുടെ അരികിലേക്ക് ഞാൻ പോകാറാണ് പതിവ്.. പട്ടാള ചിട്ടയും കടുത്ത ശിക്ഷകളും.
നൽകുന്ന അവധിക്കാല ദിവസങ്ങളേക്കാൾ എനിക്ക് ഏറെ ഇഷ്ടം എന്റെ ബോർഡിങ് തന്നെയായിരുന്നു.. എൻറെ ഇഷ്ടം എന്ന് പറയാൻ അങ്ങനെ ഒന്നും തന്നെ ഇല്ല.. എനിക്കായി ഇതുവരെ ഒരു ഇഷ്ടവുമില്ല അച്ഛനും അമ്മയും പറയുന്നതാണ് എൻറെയും ഇഷ്ടം.. എനിക്ക് ഏത് ഫുഡ് ആണ് ഏറെ ഇഷ്ടം എന്ന കൂട്ടുകാർ ചോദിക്കും.. ആവോ എനിക്കറിയില്ല.. ഇഷ്ടമുള്ള നിറം അറിയില്ല ഇഷ്ടമുള്ള പാട്ടും ഏതാണെന്ന് അറിയില്ല.. ഇഷ്ടങ്ങൾ എന്ന് പറഞ്ഞാൽ എന്താണ് അതൊക്കെ ഞാൻ ആലോചിക്കും..
അച്ഛൻറെ അടിയും ചീത്തയും ഒന്നും കേൾക്കാതെ ശാന്തമായി കളിക്കാൻ സാധിച്ചിരുന്നു എങ്കിൽ ഇംഗ്ലീഷ് മലയാളം കുറെ പുസ്തകങ്ങൾ എനിക്ക് സ്വന്തമാക്കാൻ സാധിച്ചിരുന്നെങ്കിൽ.. കുറെ അധികം യാത്രകൾ ചെയ്യാൻ സാധിച്ചിരുന്നു എങ്കിൽ.. പട്ടാളത്തിൽ ചേരാൻ സാധിച്ചിരുന്നു എങ്കിൽ പെൺകുട്ടികൾ പട്ടാളത്തിൽ ചേരാൻ ആഗ്രഹിക്കുന്നത് വളരെ ചുരുക്കം മാത്രമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….